പൃഥ്വിരാജിനെ അല്ല മറ്റൊരാളെയാണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് എന്ന് അല്ലി, സുപ്രിയ പറഞ്ഞ മറുപടി കേട്ടോ

1681

നടനായും സംവിധായകനായും നിർമ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യൻ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ മുൻകാല സൂപ്പർ താരമായിരുന്ന സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരൻ എന്നത് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പൃഥ്വിരാജിന് എപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകൾ അല്ലി എന്ന അലംകൃതയ്ക്കും ആരാധകരുണ്ട്.

Advertisements

പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. സുപ്രിയയും പൃഥ്വിരാജും ലൈം ലൈറ്റിൽ സജീവമാണെങ്കിലും മകൾ അല്ലിക്ക് സ്വകാര്യത നൽകുന്നതിന് വേണ്ടി മറ്റുള്ള താരപുത്രന്മാരും പുത്രിമാരും വളരുന്നതു പോലെയല്ല പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ ഏക മകളെ വളർത്തിയിരിക്കുന്നത്. അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

Also Read
ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നു പിന്നെ?, കുട്ടികളും കുടുംബവുമായി ജീവിക്കുകയാണ് അവരിപ്പോൾ: മുൻ കാമുകിയെ കുറിച്ച് വെളിപ്പെടുത്തി കാളിദാസ് ജയറാം

അല്ലാത്തപക്ഷം മകളുടെ മുഖം മറച്ചാണ് താരദമ്പതികൾ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്. ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും കമ്പമുള്ള അല്ലിയുടെ രചനകളെല്ലാം അടുത്തിടെ സുപ്രിയ പുസ്തകം ആക്കി പുറത്ത് ഇറക്കിയിരുന്നു. ഇപ്പോഴിത മകളെ കുറിച്ച് പുതിയൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുക ആണ് സുപ്രിയ മേനോൻ.

ഈ ലോകത്ത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട താൻ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയെ കുറിച്ച് അലംകൃത എഴുതിയ കുറിപ്പാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. സ്‌കൂളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ ചോദ്യത്തിന് മറുപടി എന്നോണമാണ് അലംകൃത അമ്മ സുപ്രിയ മേനോനെ കുറിച്ച് വാചാല ആയിരിക്കുന്നത്. തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി അമ്മ ആണെന്നാണ് അല്ലി കുറിച്ചിരിക്കുന്നത്.

അതിനുള്ള കാരണവും അല്ലി വ്യക്തമാക്കിയിട്ടുണ്ട്. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വ്യക്തി എന്റെ അമ്മയാണ്. എന്നോട് വളരെ ദയയോടെയാണ് അമ്മ പെരുമാറുന്നത്. നിരവധി സ്ഥലങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകുന്നത് അമ്മയാണ്. ഒരുമിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്ക് ഇഷ്ടമാണ്.

എനിക്ക് വേണ്ടി നല്ല നല്ല ക്ലാസുകൾ അമ്മ കണ്ടെത്തി തരുന്നു. ഞങ്ങൾ ഒരുമിച്ച് ഗെയിമുകൾ കളിക്കാറുണ്ട്. നിരവധി പുതിയ കാര്യങ്ങൾ അമ്മ എന്നെ പഠിപ്പിക്കാറുണ്ട്. ഞാൻ ഉയരം വെക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. വളർന്ന് കഴിയുമ്പോൾ ഞാൻ അത്ഭുതപ്പെടുത്തുന്ന വ്യക്തിയായി മാറണമെന്ന് അമ്മ ആഗ്രഹിക്കുന്നു.

Also Read
ദിലൂനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് നടന്നത് റോബിനാണ്, അല്ലെങ്കില്‍ അവള്‍ തേപ്പുകാരിയും വഞ്ചകിയുമാവുമെന്നും പറഞ്ഞു, ശരിക്കും ദേഷ്യം തോന്നി; ദില്‍ഷയുടെ സഹോദരിമാര്‍ പറയുന്നു

ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു മമ്മ എന്നാണ് അല്ലി തന്റെ നോട്ട് ബുക്കിൽ കുറിച്ചത്. അതേസമയം അല്ലിയുടെ എഴുത്തിനെ കുറിച്ച് സുപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു: മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ എനിക്കും കുറ്റബോധം ഉണ്ടാകാറുണ്ട്. അല്ലിക്ക് ഞാൻ ചെയ്ത് കൊടുക്കുന്നത് ശരിയാണോ എന്ന സ്വയം സംശയം കൊണ്ടും വലയാറുണ്ട്.

മിക്ക മാതാപിതാക്കളെയും പോലെ മിക്ക ദിവസങ്ങളിലും ഞാൻ അതെകുറിച്ച് അതിയായി ചിന്തിച്ചാണ് കടന്നുപോകുന്നത്.’
എന്നാൽ അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കാണുമ്പോൾ ഞാൻ ചെയ്യുന്നതിൽ ചിലതെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു എന്ന് സുപ്രിയ കുറിച്ചു. സുപ്രിയയുടെ കുറിപ്പ് വൈറലായതോടെ ഒരു അമ്മ എന്ന നിലയിൽ സുപ്രിയ ജയിച്ച് കഴിഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്.

Advertisement