ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി മോഹൻലാൽ, ആവേശത്തിൽ ആരാധകർ

288

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർ ബ്രില്ല്യന്റ് ഡയറക്ടർ ജീത്തു ജോസഫ് കൂട്ടുകെട്ടില സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ദൃശ്യം സീരിസി സിനിമകൾ. വൻ വിജയമായ ആദ്യഭാഗം ദൃശ്യത്തിന് പിന്നാലെ രണ്ടാം ഭാഗമായ ദൃശ്യം 2 ഉം തകർപ്പൻ വിജയമാണ് നേടിയെടുത്തത്.

അതേ സമയം ദൃശ്യം, ദൃശ്യം 2 എന്നിവയ്ക്ക് പിന്നാലെ ദൃശ്യം 3 ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും അണിയറ പ്രവർത്തരിൽ നിന്നും ഇതുവരെ ഉണ്ടായില്ലായിരുന്നു.

Advertisements

ഇപ്പോൾ ഇതാ മോഹൻലാൽ തന്നെ ഈ ചിത്രത്തെക്കുറിച്ച് സൂചന നൽകി രംഗത്ത് എത്തിയിരിക്കുക ആണ്. നിങ്ങൾ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുക ആണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം എന്നാണ് മോഹൻലാൽ പറയുന്നത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സംഭവം ഇറക്ക് എന്നാണ് ആരാധകരുടെ കമന്റ്.
ദൃശ്യം രാജ്യമാകെ ഒരു ഇംപാക്ട് ഉണ്ടാക്കിയ സിനിമ ആണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ള മിക്കവരും കണ്ടിട്ടുള്ള സിനിമയാണ് ദൃശ്യമെന്ന് തന്റെ അനുഭവം പങ്കുവച്ച് മോഹൻലാൽ പറഞ്ഞു.

മറ്റ് ഭാഷാ പ്രേക്ഷകർ ദൃശ്യം കാരണം നിരവധി മലയാളം സിനിമകൾ കാണാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യം വലിയ ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണ്. ഇന്ത്യയിലെ മിക്ക ആൾക്കാരും ആ സിനിമ കണ്ടിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാക്കിയ എന്ന ഒരു അമ്പലത്തിൽ പോയപ്പോൾ അവിടെയുള്ള പൂജാരി മുതൽ എല്ലാവരും ദൃശ്യം കണ്ടവരാണ്.

അവർ എനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് അറിയുയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ ദൃശ്യം കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ദൃശ്യം കാരണം അവർ നിരവധി മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ആർ ആർ ആർ, കെജിഎഫ്, വിക്രം, പുഷ്പ തുടങ്ങിയ സിനിമകൾ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്.

ഒരു പാൻ ഇന്ത്യൻ സിനിമയ്ക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്. നമ്മൾ ഒക്കെ പണ്ട് ആഗ്രഹിച്ച കാര്യമാണത്. കാലാപാനി ഒരു പാൻ ഇന്ത്യൻ സിനിമയായിരുന്നു. എല്ലാ ഭാഷകളിൽ നിന്നമുള്ള അഭിനേതാക്കൾ ഉണ്ടായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

Advertisement