മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും, സങ്കടത്തോടെ മഞ്ജു വാര്യർ, പകച്ച് ആരാധകർ

6746

മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂയെ എത്തി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ സൂപ്പർനടിയണ് നടി മഞ്ജു വാര്യർ. രണ്ട് വരവുകളിലൂടെയുമായി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ.

പ്രായ വ്യത്യാസമില്ലാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യർ ആരധകരാണ്. വിദ്യാർത്ഥി ആയിരിക്കെ കലോത്സവ വേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയുടെ മായാ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

Advertisements

പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തുകയായിരുന്നു. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു.

Also Read
ഞങ്ങൾ കഥ പറയുന്നതിന് ഇടയിൽ സുരേഷ് ഗോപി എഴുന്നേറ്റ് അങ്ങ് പോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: അനുഭവം വെളിപ്പെടുത്തി സംവിധായകൻ

എന്നാൽ 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുക ആയിരുന്നു. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്.

മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷം ആക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ആദ്യം ഉണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു.

മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. കരിയറിൽ തന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മഞ്ജു ഇതാ, ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.

ഫ്‌ളവേഴ്‌സ് ചിനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് മഞ്ജു വാര്യരുടെ തുറന്ന് പറച്ചിൽ. ഓണത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയിൽ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്. ദുഖകരമായ സഹചര്യങ്ങൾ പ്രതിസന്ധികൾ എന്നിവ വരുമ്പോൾ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്.

Also Read
ഇത് ഗൗരി തന്നെയാണോ?, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സീരിയല്‍ താരം, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’ മഞ്ജു പറഞ്ഞു. ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക.

മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ. എന്തായാലും പ്രോമോ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, മഞ്ജുവിനെ പിന്തുണച്ച് ധാരാളം പേരാണ് കമന്റ് ചെയ്യുന്നത്. മഞ്ജുവിന്റെ വാക്കുകൾ വളരെ ശരിയാണെന്ന് നിരവധിപേർ പറയുന്നുണ്ട്. അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്.

Advertisement