മുഖത്താകെ പാടും മുഖക്കുരുവും: അമ്മയാകാൻ ശരീരം തയ്യാറെടുക്കുന്നതിന്റെ സൂചനകൾ പങ്കുവെച്ച് പേളി മാണി

43

അവതാരകയായായും നടിയായും തിളങ്ങിയ പേളി മാണിയും ഭർത്താവ് ശ്രിനിഷ് അരവിന്ദും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ്. നടിയായും അവതരാകയായും ബിഗ് ബോസ് താരമായുമൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുള്ള കലാകാരിയാണ് പേളി മാണി. സോഷ്യൽ മീഡിയകളിലും പേളി വളരെ സജീവമാണ്.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസിലെത്തി സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു. ഇവരുടെ പ്രണയത്തെ ബിഗ്ബോസിൽ ഒപ്പമുള്ളവർ സംശയദൃഷ്ടിയോടെ കണ്ടപ്പോഴും പ്രേക്ഷകർ ഇവർക്ക് ശക്തമായ പിന്തുണയാണ് നൽകിയത്. താൻ ഗർഭിണിയാണെന്ന് കുറച്ച് നാളുകൾക്ക് മുൻപാണ് പേളി വ്യക്തമാക്കി രംഗത്തെത്തിയത്.

Advertisements

ഇരുവരും അഭിനയിച്ച അവസ്ഥ എന്ന വെബ്സീരിസ് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായിരുന്നു. അവസ്ഥയുടെ ഷൂട്ടിനിടയ്ക്കായിരുന്നു ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗർഭകാലം ആസ്വദിക്കുകയാണ് താരം ഇപ്പോൾ.

മനോഹരമായ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അത്. ഇതോടെ സോഷ്യൽമീഡിയയിൽ ആരാധകർ ആഘോഷവും തുടങ്ങി. തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

പിന്നീട് ഗർഭിണിയായ വിശേഷങ്ങൾ പങ്കുവച്ച് പേളി എത്തിയിരുന്നു. കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെൽഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. മൂന്ന് മാസം ഗർഭിണി ആണെന്നും ഞങ്ങളുടെ കുഞ്ഞ് മാർച്ചിലായിരിക്കും എത്തുകയെന്നും പേളി അറിയിച്ചിരുന്നു.

എന്നു തനിക്കും ഛർദ്ദിലാണെന്നും അത് ഇവിടെ ഒരു ശീലമായി മാറിയെന്നും താരം പറയുന്നു. രാവിലെയാണ് തനിക്ക് ഏറെ ബുദ്ധിമുട്ടെന്നും എപ്പോ എന്ത് കഴിച്ചാലും ഛർദ്ദിക്കാൻ തോന്നുമെന്നും താരം പറയുന്നു.

ഇപ്പോൾ അമ്മയാകാൻ തന്റെ ശരീരം തയ്യാറെടുക്കുന്നതിന്റെ സൂചനകൾ പങ്കുവച്ചിരിക്കയാണ് പേളി. മുഖത്ത് കവിളിന്റെ രണ്ടു വശത്തുമായി കുരുക്കളും പാടുകളും വന്നു. അതാണ് പേളി കാണിച്ചിരിക്കുന്നത്. തങ്ങൾക്കും ഗർഭിണിയായിരുന്ന സമയത്ത് ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അനുഭവങ്ങൾ പങ്കുവച്ച് ആരാധകരും എത്തിയിട്ടുണ്ട്.

പൊതുവെ പേളി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറാറുണ്ട്. ഗർഭണിയായതോടെ പേളിയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞിന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് പേളി.

കുഞ്ഞുവയറിൽ കൈചേർത്ത് വച്ച് ആകാശത്തോട്ട് നോക്കി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ഇപ്പോൾ താൻ തന്റെ കുഞ്ഞുമായി സംസാരിക്കുകയാണെന്നും പേളി വ്യക്തമാക്കി. തനിക്ക് ഇപ്പോൾ അമ്മ ഉണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങളോടാണ് താത്പര്യമെന്നും പേളി പറഞ്ഞിരുന്നു. നിരന്തരം തന്റെ ചിന്തകൾ പങ്കുവെക്കുകയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തന്റെ ആരാധകരും ഫോളോവേഴ്‌സുമായി പേളി പലപ്പോഴും സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ പേളി പങ്കുവെച്ച പുതിയ ചിത്രവും അതിന് കുറിച്ച് തലക്കെട്ടുമാണ് വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഫോളോവേഴ്‌സുണ്ടാവാറുള്ളത് അവർ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ ഇഷ്ടപ്പെടുകയും അത് ഫോളോ ചെയ്യാൻ താത്പര്യപ്പെടുകയും ചെയ്യുമ്പോഴാണ്. അത്തരത്തിലൊരാളാണ് പേളി മാണി.

ആരാധകരിൽ പലരും പല അവസ്ഥയിലൂടെ കടന്നു പോകുന്നവരാകുമെന്ന തിരിച്ചറിവുള്ളതു കൊണ്ടാകാം പേളി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ എങ്ങനെ പോസിറ്റീവായിരിക്കാം എന്നും മനസ്സിനെങ്ങനെ ഊർജ്ജം പകരാം എന്നുമൊക്കെ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കാറുണ്ട് നടി പങ്കുവെക്കുന്ന കാര്യങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ പേളി പങ്കുവെച്ചിരിക്കുന്ന പുതിയ കാര്യവും ആരാധകരും സഹതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പേളിയുടെ പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പുതിയ പോസ്റ്റ്. നമുക്ക് ഭംഗിയായി സംഭാഷണം നടത്താൻ പറ്റുന്നത് ആരുമായാണ് എന്നതിന്റെ ഉത്തരമെന്നോണമാണ് പേളിയുടെ കുറിപ്പ്. നമുക്ക് നമ്മോടു തന്നെയാണ് ഏറ്റവും ഭംഗിയായി സംസാരിക്കാനാകുക എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്.

Advertisement