ഏഷ്യാനെറ്റ് സീരിയലിൽ നിന്ന് പുറത്താക്കിയ ലക്ഷ്മി പ്രമോദിന് പകരം ഇനി ലക്ഷ്മി പ്രിയ; പൗർണമിതിങ്കളിൽ ആനി പുഞ്ചക്കാടനായി ഇനി എത്തുക കറുത്തമുത്തിലൂടെ തിളങ്ങിയ ഈ താരം

249

നിരന്തരം ഹിറ്റ് പരമ്പരകൾ മലയാളത്തിന്റെ കുടുംബസദസ്സുകൾക്ക് മുന്നിലേക്കെത്തിക്കുന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലാണ് പൗർണമിതിങ്കൾ. പൗർണമിയുടെയും പ്രേമിന്റെയും ദാമ്പത്യവും പ്രണയവും പറയുന്ന സീരിയലിൽ വില്ലത്തി ആയിട്ടെത്തിയിരുന്നത് നടി ലക്ഷ്മി പ്രമോദാണ്.

വളരെ മികച്ച രീതിയിലാണ് സീരിയലിലെ ആനി പുഞ്ചക്കാടനെന്ന വില്ലത്തിയെ ലക്ഷ്മി പ്രമോദ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇടക്കാലത്ത് ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരന്റെ പ്രണയവഞ്ചനയെ തുടർന്ന് റംസി എന്ന പെൺകുട്ടി സ്വയം ജീവൻ വെടിഞ്ഞത് വലിയ ഒച്ചപ്പാടുകൽ ഉണ്ടാക്കിയിരുന്നു.

Advertisements

സംഭവത്തിൽ ലക്ഷ്മിക്കും പങ്കുണ്ടെന്നായിരുന്നു റംസിയുടെ കുടുംബംത്തിന്റെ ആരോപണം. ഇതേ തുടർന്ന് ലക്ഷ്മി പ്രമോദിനെ പൗർണമിതിങ്കൾ സീരിയലിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഒളിവിലായ ലക്ഷ്മിക്ക് പകരം പൗർണമിതിങ്കളിൽ ആനി പുഞ്ചക്കാടനായി മറ്റൊരു നടി എത്തിയിരിക്കയാണ്.

പുതിയതായി എത്തിയ നടിയുടെ പേരും ലക്ഷ്മിയെന്നാണ്. ലക്ഷ്മിപ്രിയ എന്ന താരത്തെ കറുത്തമുത്തിലെ കന്യയായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മമ്പേ പരിചയമുണ്ട്. ലക്ഷ്മി പ്രമോദിന്റെ സ്വദേശമായ കൊല്ലം തന്നെയാണ് ലക്ഷ്മി പ്രിയയുടെയും സ്വദേശം. ഇന്നലെത്തെ എപിസോഡ് മുതലാണ് ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എത്തിയത്. ഇനി മുതൽ ആനി പുഞ്ചക്കാടൻ ഇതാണ് എന്ന സന്ദേശത്തോടെയാണ് ലക്ഷ്മിയെ സീരിയയലിൽ കാണിച്ചത്.

ഭാഗ്യദേവത എന്ന സീരിയിലിലെ ശിവ കാമിയായും കറുത്തമുത്ത് ആദ്യ ഭാഗത്തിലെ കന്യയായും മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. സൂര്യ ടിവിയിലെ ഗീതാഞ്ജലി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയത്തിലേക്ക് എത്തുന്നത്.

നെഗറ്റീവ് വേഷങ്ങളിൽ വളരെ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന ആളാണ് ലക്ഷ്മി. അതിനാൽ തന്നെ ആനി പുഞ്ചക്കാടന്റെ വേഷം ലക്ഷ്മിയുടെ കൈകളിൽ ഭദ്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച നർത്തകിയും മോഡലും കൂടിയാണ് ലക്ഷ്മിപ്രിയ.

അതേ സമ.ം സ്ഥിരമായി ഷൂട്ട് ലൊക്കേഷനുകളിൽ റംസിക്കൊപ്പമായിരുന്നു ലക്ഷ്മി പ്രമോദ് എത്തിയിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. റംസിയെ ഗർഭഛിദ്രത്തിനുൾപെടെ പിന്തുണച്ചത് ലക്ഷ്മിയാണെന്നും നടിക്ക് എതിരെ നടപടി എടുക്കണമെന്നും കുടുംബം ആരോപിച്ചിരുന്നു.

ഇതേതുടർന്ന് ലക്ഷ്മിയും കുടുംബവും ഇപ്പോൾ ഒളിവിലാണ്. ഇതോടെ നിരവധി ആരാധകരാണ് ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കുറ്റം ആരോപിക്കപ്പെട്ട ലക്ഷ്മിയെ ഇനി അഭിനയിപ്പിക്കരുതെന്നും പലരും ചാനലിനോട് ആവശ്യപ്പെട്ടിരുന്നു.

പൗർണമിതിങ്കൾ, പൂക്കാലം വരവായ് എന്നീ സീരിയലുകളിലായിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ലക്ഷ്മി അവസാനം അഭിനയിച്ച ഭാഗങ്ങൾ പൗർണമിതിങ്കളിൽ പ്രേക്ഷകർ കണ്ടത്.

Advertisement