അയാൾ അത് എന്റെ മുഖത്ത് നോക്കി പറയില്ല, തുറന്നടിച്ച് നടി അർച്ചന കവി

345

ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങി നീലത്താമര എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടിയാണ് അർച്ചന കവി. ഈ സിനിമ പുറത്തിറങ്ങും മുമ്പേ തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളമാകെ തരംഗമായി മാറിയിരുന്നു.

പാട്ടും അർച്ചനയും ഒരുപോലെ ആരാധകരുടെ മനസിലേക്ക് കടന്നു കൂടുകയായിരുന്നു. കുഞ്ഞിമാളു എന്ന നായികാ കഥാപാത്ര മായിട്ടാണ് അർച്ചന കവി എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അർച്ചന കവി അഭിനയിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം അടുത്തകാലത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിൽ എത്തിയിരുന്നു.

Advertisements

Also Read
ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു, തന്റേത് ബാല വിവാഹമായിരുന്നു എന്ന് നടി പൊന്നമ്മ ബാബു

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അർച്ചന കഴിഞ്ഞ ദിവസം തന്നോട് അപമര്യാദയായി പെരുമാറിയ ഞരമ്പന് കൊടുത്ത മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരുന്നു. ഒരു യുവാവ് അയച്ച വൃത്തികെട്ട സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അർച്ചന.

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അർച്ചന മനസ് തുറന്നിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് അർച്ചന മനസ് തുറന്നത്. ഇത്തരത്തിലുള്ള മെസേജ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇടാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നൽകിയത്.

അതൊരു ഫേക്ക് അക്കൗണ്ടായിരുന്നു. അയാൾക്ക് ഫോളോവേഴ്സില്ല, കാര്യമായ പോസ്റ്റുകളില്ല. അയാളുടെ ഒറിജിനൽ പ്രൊഫൈൽ വേറെയാണ്. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനായിരിക്കും ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. ഞാനത് സ്റ്റോറി ആക്കിയതിന് ഒരു കാരണമുണ്ട്. ഞാൻ സിനിമയിൽ വന്നപ്പോൾ സോഷ്യൽ മീഡിയ ഇത്ര വലുതായിരുന്നില്ല. എന്നാലും നമ്മൾക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്.

പക്ഷെ സോഷ്യൽ മീഡിയ വന്നതോടെ ഭയങ്കരമായിട്ട് കൂടി. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവർത്തികളുടെ ഉത്തരവാദിത്തം ആളുകൾ ഏറ്റെടുത്തേ മതിയാവൂ എന്നാണ് അർച്ചന പറയുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നുമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. സംഭവത്തിൽ അർച്ചനയുടെ നിലപാടിന് കയ്യടിച്ച് നിരവധി പേരാണ് എത്തിയത്.

എന്നാൽ ചിലർ അർച്ചനയ്ക്ക് പിന്തുണയുമായി എത്തിയപ്പോൾ മറ്റു ചിലർ വിമർശനവുമായി എത്തിയിരുന്നു. നടിമാർ ഗ്ലാ, മറ സായ വേഷങ്ങൾ ധരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എന്നായിരുന്നു ചിലരുടെ വിമർശം. ഇത്തരം പ്രതികരണങ്ങളെക്കുറിച്ചും അർച്ചന മനസ് തുറന്നു. സത്യത്തിൽ ഞാൻ മറ്റ് പ്രതികരണങ്ങളൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നല്ല സമാധാനമുണ്ട്.

Also Read
ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ, രേവതിയും സുഹാസിനിയും അടുത്ത കൂട്ടുകാർ, തുറന്നു പറഞ്ഞ് ശോഭന

ഇതിൽ ധീരതയുടെ കാര്യമൊന്നുമില്ല. അയാൾ എന്റെ മുഖത്ത് നോക്കി ഇതൊരിക്കലും പറയില്ലെന്ന് എനിക്കറിയാം. എന്റെ ധീരതയല്ല, അയാളുടെ ഭീരുത്വമാണ് ഞാൻ പുറത്ത് കൊണ്ടു വന്നത്. എന്തൊക്കെ മുഖങ്ങളാണ് ആൾക്കാർക്കുള്ളത് എന്ന് പൊതുജനങ്ങളെ കാണിക്കുന്നു എന്നേയുള്ളൂ. അല്ലാതെ ഞാനൊരു സ്റ്റേറ്റ്മെന്റ് നടത്തുകയായിരുന്നില്ല. നമ്മൾ എപ്പോഴും പറയാറുണ്ട്, എല്ലാ ആണുങ്ങളും ഇങ്ങനെയല്ല എന്ന്.

പക്ഷെ ഇങ്ങനത്തെ ആണുങ്ങളും ഉണ്ട്. നമ്മൾ എന്താ ചെയ്യുക? അതേക്കുറിച്ച് സംസാരിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്നും അർച്ചന പറയുന്നു. ഞാൻ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നു എന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. നമ്മൾ ഏതെങ്കിലും വീട്ടിൽ ചെന്നാൽ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നിൽക്കുന്നുണ്ടാകാം.

അവരവർക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് സ്ത്രീകൾക്കും ബാധകമാണെന്നേയുള്ളൂ. ഇത് വലിയ സംഭവമൊന്നുമല്ലെന്നും അർച്ചന കവി പറയുന്നു. എന്തുകൊണ്ടാണ് മലയാള സിനിമയിൽ ഇപ്പോൾ സജീമാകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിനും അർച്ചന രസകരമായ മറുപടി നൽകുന്നുണ്ട്.

അത് എന്നോടല്ല ചോദിക്കേണ്ടതെന്നും ഞാൻ സംവിധായകരുടേയും നിർമ്മാതാക്കളുടേയും നമ്പർ തരാമെന്നും അവരെ വിളിച്ച് ചോദിക്കണം എന്നുമായിരുന്നു താമശരൂപേണ അർച്ചന നൽകിയ മറുപടി. നൈസ് ആയിട്ട് ഒഴിവാക്കിയതാണല്ലേ എന്ന് അവതാരക ചോദിക്കുമ്പോൾ അത് എങ്ങനെ പരസ്യമായിട്ട് പറയുമെന്നായിരുന്നു വീണ്ടും അർച്ചനയുടെ മറുപടി.

Also Read
ആകെ തകർന്നിരിക്കുകയാണ്, വിഷമ സമയത്തു ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി, സങ്കത്തോടെ മിയ ജോർജ്

Advertisement