Home Entertainment

അതോർത്ത് ചില ദിവസങ്ങളിൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല: സ്വന്തം സുജാതയിലെ വില്ലത്തി ‘റൂബി’ അനു നായർ യഥാർഥ ജീവിതത്തിൽ ഇങ്ങനെ

540

മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രീയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സ്വന്തം സുജാത. പ്രശസ്ത സിനിമാ സീരിയൽ നടി ചന്ദ്ര ലക്ഷ്മണും നടൻ കിഷോർ സത്യയും നായികാ നായകന്മാരായി അഭിനയിക്കുന്ന സിരീയൽ മികച്ച പ്രേക്ഷക പ്‌നിതുണയാണ് നേടുന്നത്.

കിഷോർ സത്യ അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രത്തെ തട്ടി എടുക്കുന്ന വില്ലത്തി റൂബിയുടെ വേഷത്തിലേക്ക് എത്തുന്നത് നടി അനു നായർ . സുജാതയുടെ അടുത്ത കൂട്ടുകാരി ആയിരുന്നെങ്കിലും അവരുടെ ഭർത്താവിനെ തട്ടി എടുത്ത് പ്രതികാരം ചെയ്യുകയാണ് റൂബി ഈ പരമ്പരയിൽ.

Advertisements

Also Read
ഞാനും പിഷാരടിയും സെറ്റിൽ കീരിയും പാമ്പും പോലെയാണ്, എന്നാൽ ഓൺ സ്‌ക്രീനിൽ വന്നാൽ അങ്ങനെയല്ല: വെളിപ്പെടുത്തലുമായി ആര്യ

സമാനമായ കഥയുമായി മറ്റ് പല സീരിയലുകളും ഉണ്ടെങ്കിലും റൂബി ഒരു ഒന്നൊന്നര വില്ലത്തിയാണ് എന്നാണ് ആരാധകരുടെ പൊതുവേയുള്ള അഭിപ്രായം. സ്ത്രീകൾക്ക് ഇങ്ങനെ ആവാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പോലും പറയിപ്പിക്കുന്ന തരത്തിലാണ് അനുവിന്റെ അഭിനയം. ഇപ്പോഴിതാ തന്റെ സീരിയൽ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് റൂബിയെ കുറിച്ച് അനു നായർ പറയുന്നത്. സീരിയലിന്റെ തിരക്കഥാകൃത്തിന്റെ അടുത്ത് ഞാൻ ഇടയ്ക്കിടെ ചോദിക്കും ഇനി എത്ര അവിഹിതം ഉണ്ടെന്ന്. ഈ ഷെഡ്യൂളിൽ എനിക്ക്് ഒരെണ്ണമേ ഉണ്ടാവുകയുള്ളു. അടുത്ത ഷെഡ്യൂളിന് വരുമ്പോഴാണ് മുൻപ് മറ്റൊരു അവിഹിതം ഉണ്ടെന്നും അതിനും പത്ത് വർഷം മുൻപ് മറ്റൊരുത്തനെ തേച്ചിട്ടുണ്ട് എന്നൊക്കെ അറിയുന്നത്.

അങ്ങനെ കുറേ ഉണ്ടെന്ന് അനു പറയുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും സീരിയലിലേക്ക് കഥയും കഥാപാത്രവുമൊക്കെ മാറി വരും. തുടക്കത്തിൽ അതൊരു പ്രശ്നമായിരുന്നു. തുടക്ക സമയത്തെ എന്റെ അഭിനയവും ഇപ്പോഴത്തെയും നോക്കുമ്പോൾ നിങ്ങൾക്കത് മനസിലാവും നല്ല വ്യത്യാസമുണ്ട്.

സീരിയലിലെ സുജാതയുടെ ഭർത്താവും ഞാനും തമ്മിൽ അവിഹിതമുണ്ട്. ഈ സമയത്ത് സുജാത എന്റെ മുന്നിലിരുന്ന് കരയുകയാണ്. അതോർത്ത് ചില ദിവസങ്ങളിൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. ഈ കരയുന്ന മുഖമാണ് എന്റെ മനസിലേക്ക് വരുന്നത്. ആദ്യമെനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

പിന്നെയത് കഥാപാത്രമാണെന്നും ഞാൻ ചെയ്യുന്നതൊക്കെ റൂബിയാണെന്നുമൊക്കെ ചിന്തിച്ച് തുടങ്ങി. എല്ലാം സംവിധായകൻ കാണിച്ച് തരുന്നത് പോലെ ചെയ്യുന്നതാണ്. അല്ലാതെ എന്റെ കൈയിൽ നിന്ന് ഇട്ടിട്ട് ഒന്നും ചെയ്യുന്നില്ല.ഇതെല്ലാം കഴിഞ്ഞ് ടിവിയിൽ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു എന്നൊക്കെ പ്രേക്ഷകർ അഭിപ്രായം പറയാറുണ്ട്.

Also Read
പ്രതിശ്രുത വരൻ വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദർശിച്ച് നയൻതാര ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മെല്ലെ സമയം എടുത്താണ് ഓരോ സീനും ചെയ്യുക. സീരിയലിൽ രാവിലെ വന്നാൽ രാത്രി വരെയും തുടർച്ചയായി ചിത്രീകരിക്കാറുണ്ട്. അതാണ് വ്യത്യാസം. പക്ഷേ രണ്ടും അഭിനയം തന്നെയാണ്. പിന്നെ സീരിയലിലെ കട്ട വില്ലത്തി ആയത് കൊണ്ട് തന്നെ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്.

ഒരിക്കൽ സാരി വാങ്ങാൻ ചെന്നപ്പോൾ അവിടുത്തെ ഉടമസ്ഥൻ റൂബി അല്ലേ എന്ന് ചോദിച്ച് വന്നു. ശേഷം എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞു. ആയിക്കോട്ടെ എന്ന് പറഞ്ഞ ഞാൻ സാരി തരുമോന്ന് ചോദിച്ചു. അത് തരാമെന്ന് അവർ പറഞ്ഞതായും നടി വ്യക്തമാക്കുന്നു. അതേ സമയം റൂബിയെ എത്രത്തോളം വെറുക്കുന്നോ അത് ചേച്ചിയുടെ അഭിനയമികവ് തന്നെയാണെന്ന് പറയുകയാണ് ആരാധകർ.

അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുവിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ് എത്തുന്നത്. അനു ചേച്ചിയുടേ സൂപ്പർ ആക്ടിംഗ് ആണ്. ആര് റൂബിയെ കുറ്റം പറഞ്ഞാലും വില്ലത്തിടെ വേഷം നന്നായി ചെയ്യുന്നുണ്ട്. റൂബി എജ്ജാതി വില്ലാത്തിയാണെന്ന് അറിയണമെങ്കിൽ ഇതുവരെയും കാണാത്തവർ ഉണ്ടെങ്കിൽ ഈ സീരിയൽ ഒന്ന് കാണണമെന്നാണ് മറ്റ് ചില ആരാധകർ പറയുന്നത്.

Advertisement