അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ എല്ലാം തല്ലി കെടുത്തിയാണ് ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് ദർശന, അച്ഛനും അമ്മയുമാണ് വലുത്, അവരില്ലെങ്കിൽ തീർന്നു എന്ന് നിത്യാ ദാസിന്റെ മറുപടി

935

സീരിയിൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏഷ്യാനെറ്റിലെ കറുത്ത മുത്ത് എന്ന സൂപ്പർഹിറ്റ് പരമ്പരയലിലൂടെ സുപരിചിതയായ താരമാണ് നടി ദർശന ദാസ്. 2019 ഡിസംബറിൽ ആയിരുന്നു താരം വിവാഹം കഴിച്ചത്.

സുമംഗലീഭവ എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനെയാണ് താരം വിവാഹം കഴിച്ചത്. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ദർശന, ജനിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ്, അച്ഛൻ അമ്മ രണ്ട് ചേച്ചിമാർ എന്നിവരടങ്ങുന്ന കുടുംബമാണ് ദർശനയുടേത്.

Advertisements

ഒളിച്ചോടി വിവാഹിതയായി യെന്നും വീട്ടുകാരെ എതിർത്താണ് വിവാഹം ചെയ്തതു എന്നൊക്കെയുള്ള ആരോപണ ങ്ങൾ ദർശനക്കെതിരെ വന്നെങ്കിലും അതിനെല്ലാം ചുട്ട മറുപടി നൽകിയിരുന്നു. കറുത്തമുത്ത്, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ പരമ്പരകകളിൽ പ്രധാന വേഷങ്ങളിൽ ആണ് ദർശന ദാസ് എത്തിയത്.

Also Read
അദ്ദേഹം കലാപരമായ കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി, മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചു, എന്റെ സമാധാനം വരെ നഷ്ടപ്പെട്ടു, വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി പറയുന്നു

ദർശനയ്ക്ക് ആരാധകരും ഏറെയാണ്. അതി മനോഹരമായി ഏത് കഥാപാത്രത്തേയും അവതരിപ്പിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇത്രയും ആരാധകരെ ദർശനക്ക് നേടികൊടുത്തതും. ഇടവേള എടുത്ത ദർശന വിവാഹശേഷം വീണ്ടും മിനി സ്‌ക്രീൻ രംഗത്ത് സജീവമാവുകയാണ്. സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയുടെ ഭാഗമാണ് ഇപ്പോൾ ദർശന.

ഭർത്താവ് അനൂപും പരിപാടിയിൽ ദർശനയ്ക്ക് ഒപ്പം ഉണ്ട്. ഇരുവരും ഷോയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. വീട്ടുകാരെ വെറുപ്പിച്ച് നടത്തിയ വിവാഹത്തെ കുറിച്ച് വികാര ഭരിതമായി സംസാരിക്കുക ആയിരുന്നു അനൂപും ദർശനയും.

എല്ലാവർക്കും ഒരു കല്യാണ ദിവസം ഉണ്ടാവും, ചടങ്ങുകളോട് കൂടിയ ഒരു താലികെട്ട് എങ്കിലും. എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെ ഒന്നില്ല, ഒളിച്ചോടി കല്യാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്ററിൽ ഒപ്പ് വച്ച ദിവസമാണ് ഞങ്ങളിപ്പോൾ വിവാഹ വാർഷികമായി ആഘോഷിക്കുന്നത്. വീട്ടിൽ ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്, രണ്ട് ചേച്ചിമാരുടെയും കല്യാണം കഴിഞ്ഞു.

ഏറ്റവും ഇളയ ആളാണ് ഞാൻ, എന്റെ കല്യാണം നല്ല രീതിയിൽ കഴിക്കണം എന്നത് അച്ഛന്റെ ആഗ്രഹം ആയിരുന്നു. പക്ഷെ അതൊന്നും സാധിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചില്ല, അച്ഛനില്ലാതിരുന്നിട്ടും എന്നെ കഷ്ടപ്പെട്ടു വളർത്തിയ അമ്മയുടെ ഒരേ ഒരു ആഗ്രഹം, അമ്മ ആഗ്രഹിക്കുന്നത് പോലൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്യണം എന്ന് മാത്രമായിരുന്നു.

Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

അതെല്ലാം തല്ലി കെടുത്തിയാണ് ഞങ്ങൾ വിവാഹിതർ ആയത് എന്ന് അനൂപും പറഞ്ഞു. അച്ഛനും അമ്മയും വേണം, പറയുന്നത് കൊണ്ട് മറ്റൊന്നും വിചാരിക്കരുത്, അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് നമുക്ക് ഒന്നും നേടാൻ കഴിയില്ല. ഗുരുത്വം എന്നൊന്ന് ആവശ്യമാണ്. അവരുടെ അനുഗ്രഹം വേണം.

അച്ഛനും അമ്മയും നമ്മുടെ നല്ലത് അല്ലാതെ മറ്റൊന്നും ചിന്തിയ്ക്കില്ല എന്നാണ് പരിപാടിയിൽ പങ്കെടുത്ത നിത്യ ദാസ് മറുപടി നൽകിയത്. അച്ഛൻ അമ്മ എന്ന് പറയുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ കാര്യം. അവരില്ലെങ്കിൽ തീർന്നു, അനാഥത്വം എന്ന അവസ്ഥ ലോകത്ത് ഒരാളും ആഗ്രഹിക്കില്ലെന്നും നിത്യ ദാസ് വ്യക്തമാക്കി.

Advertisement