എന്റെ സൗഹൃദങ്ങൾ വിലക്കി, എല്ലാത്തിലും കടുത്ത നിയന്ത്രണവും, എങ്കിലും മോൾക്കു വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്: ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് നടി നീന കുറുപ്പ് പറഞ്ഞത്

769

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കുടംബചിത്രങ്ങളുടെ അമരക്കാരനായ സംവിധായകൻ സന്ത്യൻ അന്തിക്കാട് ഒരുക്കിയ ശ്രീധരന്റെ ഒന്നാം മുറിവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് നടി നീന കുറുപ്പ്. ശ്രീധരന്റെ ഒന്നാം മുറിവിലെ പരിഷ്‌കാരിയായി ആമേരിക്കൻ പെൺക്കുട്ടിയെ ഇന്നും പ്രേക്ഷകർ ആരും മറന്നിട്ടുണ്ടാവല്ല.

ഇപ്പോഴും മലയാളികൾക്ക് നീനാ കുറിപ്പിനെ കാണുമ്പോൾ മനസിലേയ്ക്ക് ഓടിവരുന്നത് ആ അഹങ്കാര ത്തിന്റെ ആൾരൂപമായ ആ അമേരിക്കക്കാരി പെൺകുട്ടിയെ ആണ്. ശ്രീധരന്റെ ഒന്നാം മുറിവിന് പിന്നാലെ ഒരു പിടി സിനിമകളിൽ കൂടി നടി മികച്ച വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

Advertisements

എന്നാൽ സിനിമയിൽ കുറച്ച് നല്ല കഥാപാത്രങ്ങൾ ചെയ്തു എങ്കിലും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കാൻ നീന കുറുപ്പിന് കഴിഞ്ഞില്ല. ജീവിതത്തിലും ഏറെ പ്രശ്‌നങ്ങൾ ഈ താരത്തിന് നേരിടേണ്ടി വന്നു. ജീവിതത്തിൽ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ചോദ്യം ചെയ്യുമെന്നും അതിനാൽ തന്നെ പല ബന്ധങ്ങളും തകർന്നുവെന്നും മുമ്പ് ഒരിക്കൽ നീന കുറുപ്പ് തുറന്നു പറഞ്ഞിരുന്നു.

Also Read
രാത്രിയിൽ മുറിയിലെത്തി കെട്ടിപ്പിടിച്ചു, സെ ക് സും പ്രേമവും മാത്രമാണ് അയാൾ സംസാരിക്കുന്നത്; പ്രശസ്ത സംവിധായകന് എതിരെ നടി സ്വര ഭാസ്‌കർ

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നീനാ കുറിപ്പ് അന്ന് തുറന്നു പറഞ്ഞത്. എന്നോട് ചെയ്യരുതെന്ന് നിർദേശിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാൻ ചോദിക്കാറുണ്ട്. ഐ വിൽ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്‌സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്.

ദാമ്പത്യ ജീവിതത്തിൽ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകൾ കടന്നു വന്നിരുന്നു. എല്ലാ കാര്യത്തിലും ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തിൽ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവും ഉള്ളത്. എന്റെ ജോലിയിൽ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നത ഉണ്ടാകും.

കൂടാതെ ജീവിതത്തിൽ സൗഹൃദത്തിന്് ഒക്കെ കടുത്ത നിയന്ത്രണം ആയിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാൻ പോലും എനിക്ക് കഴിയാത്ത കാര്യമായിരുന്നു.കുടുംബത്തിന്റേയും സ്‌നേഹത്തിന്റേയും പേരിൽ ഒരു സ്ത്രീ സർവ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

അദ്ദേഹത്തിന്റേത് പോലെ തന്നെ എന്റെ നിലപാടുകൾ പുള്ളിക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇയൊരു അഭിപ്രായ ഭിന്നത തുടർന്ന് പോയാൽ രണ്ടു പേർക്കും സന്തോഷമുണ്ടാകില്ലെന്നു തോന്നി. തമ്മിലുണ്ടാകുന്ന വഴക്കുകൾ മന സമാധാനത്തെ ബാധിച്ചിരുന്നു. അഭിപ്രായ ഭിന്നതകൾ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോൾ 2007 മുതൽ രണ്ടു പേരും മാറി താമസിക്കാൻ തുടങ്ങി.

എങ്കിലും മോൾക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്. അവധി ദിവസങ്ങൾ വരുമ്പോഴാണ് ഞാനും മകളും ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാൽ എന്റെ സാന്നിധ്യം പുളളിയ്ക്ക് ഇറിറ്റേഷൻ വരാൻ തുടങ്ങിയോ എന്ന് എനിയ്ക്ക് സംശയം തോന്നിതുടങ്ങും.

അപ്പോൾ പോകുന്നുവെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്. എന്നാൽ ഞാൻ യാത്ര പറയുമ്പോൾ അദ്ദേഹം വേണ്ടായെന്ന് പറയാറില്ലെന്നും നീനാ കുറുപ്പ് പറഞ്ഞിരുന്നു. അതേ സമയം ഇപ്പോഴും സിനിമയിൽ സജീവമാണ് നീനാ കുറുപ്പ്. അമ്മ വേഷത്തിലും സഹനടി വേഷത്തിലും ഒക്കെ താരം എത്താറുണ്ട്.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

Advertisement