Home Entertainment Celebrities

തങ്കച്ചനെ തേച്ചാലുണ്ടല്ലോ, തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്നെ ശരിയാക്കുമെന്നാണ് പലരും പറയുന്നത്: വെളിപ്പെടുത്തലുമായി അനുകുട്ടി

1127

മലയാളം മിനിസ്‌ക്രീൻ സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഫ്‌ളവേഴ്‌സിലെ സ്റ്റർമാജിക്കിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ അനുകുട്ടി. അനുകുട്ടിയും കോമഡി താരം തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും കൊട്ടിഘോഷിച്ചിരുന്നു.

ഇപ്പോൾ അതിനെകുറിച്ച് അനുമോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, പ്രോഗ്രാമിൽ പറയുന്ന പോലെ തങ്കച്ചനുമായി പ്രണയം ഒന്നുമില്ലെന്നും അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ്, ഷോയിൽ വെറുതെ ക്രിയേറ്റ് ചെയ്‌തൊരു സ്റ്റോറി മാത്രമാണ് അതെന്നു അനു പറയുന്നു.

Advertisements


അനുവിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ നാട്ടുകാരനാണ് തങ്കച്ചൻ ചേട്ടൻ, സ്റ്റർമാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങൾ തമ്മിലുള്ള പ്രണയകഥ, അതൊരു ഓൺസ്‌ക്രീൻ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്.

തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്നെ ശരിയാക്കും. എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു.
ഒരു വാലന്റൈൻസ് ഡേ എപ്പിസോഡിൽ ഓഡിയൻസിനിടയിൽ ഒരു പയ്യൻ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡിൽ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ, തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റഗ്രാം ഞങ്ങൾ പൂട്ടിക്കും. എന്നൊക്കെ മെസേജുകൾ വന്നു.

മറ്റു ചിലരുടെ ഉപദേശം വേറെയാണ്, നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല. എന്നൊക്കെയാണ് അവരുടെ ആവലാതി. എന്റെ വീട്ടുകാർക്ക് അതിൽ യാതൊരു പ്രശനവും ഇല്ല, തങ്കച്ചൻ ചേട്ടന് ഞാൻ അനിയത്തികുട്ടിയെ പോലെയാണ്.

എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചൻ ചേട്ടനോട് ഉണ്ടെന്ന് അനുമോൾ വ്യക്തമാക്കുന്നു.

Advertisement