Home Entertainment

സ്‌നേഹം യാചിച്ചു വാങ്ങരുത്, സ്ഥാനം ഇല്ലെന്നറിഞ്ഞാൽ മൗനമായി പിന്മാറണം, വിഷാദം നിറഞ്ഞ പോസ്റ്റുകളുമായി വിജയലക്ഷ്മി, പ്രിയ ഗായികയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആരാധകർ

27577

പരിമിധികളെ തോൽപ്പിച്ച് മികച്ച ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായാ മാറിയ കലകാരിയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് വിജയ ലക്ഷ്മിക്ക് തിളക്കമില്ലെങ്കിലും സംഗീത ലോകത്ത് വിജയലക്ഷ്മി വലിയ നക്ഷത്രമാണ്.

ആരാധകർക്കും സംഗീത സംവിധായകർക്കും സ്വന്തം വിജിയാണ് വിജയലക്ഷ്മി. ഇപ്പോൾ വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധേയമാവുകയാണ്. ഒന്നര മില്യണിനടുത്ത് ഫോളോവേഴ്സ് ഉള്ള പേജജിൽ ചില നിരാശ കുറിപ്പുകളാണ് എത്തിയിരിക്കുന്നത്. അടുത്തിടെയായി വിജയലക്ഷ്മിയുടെ പോസ്റ്റുകൾക്ക് ശോകം ആണെന്നാണ് ആരാധകർ പറയുന്നത്.

Advertisements

കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു പിക്ച്ചർ കോട്ട് കണ്ടതോടെയാണ് ആരാധകർ ശോകം ആണല്ലോ എന്ന കമന്റും മറ്റുമായി എത്തിയത്. സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല.

സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്, മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചില താരങ്ങളും വിജയലക്ഷ്മിയുടെ പോസ്റ്റുകൾക്ക് സപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ പേജ് കൈകാര്യം ചെയ്യുന്നവർ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകൾ പങ്കിടുന്നത് എന്ന അഭിപ്രായവും ചിലർ പങ്ക് വയ്ക്കുന്നുണ്ട്.

അതേ സമയം സ്വന്തമായി വാദ്യപകരണമുണ്ടാക്കിയും വിജയലക്ഷ്മി ഞെട്ടിച്ചിരുന്നു. അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ ഇടം നേടുകയും ചെയ്തിരുന്നു. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. നിരവധി ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജിലൂടെ വിജയലക്ഷ്മി പങ്കിടുന്ന പോസ്റ്റുകൾ മിക്കതും വൈറലാകാറുണ്ട്.

Advertisement