നാദിർഷയുടെ മകൾ അയിഷയുടെ വിവാഹനിശ്ചയത്തിൽ തിളങ്ങി ദിലീപും കാവ്യയും മിനാക്ഷിയും: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1838

എല്ലായ്‌പ്പോഴും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ മിക്കവരും വിശേഷങ്ങൾ പങ്കുവെച്ച് എത്താറുമുണ്ട്. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരങ്ങളെത്താറുണ്ട്.

സിനിമാലോകത്ത് നാളുകളായി വിവാഹവും വിവാഹനിശ്ചയ വാർത്തകളുമാണ് നിറയുന്നത്. നിരവധി താരപുത്രന്മാരും പുത്രികളുമാണ് വിവാഹിതരായത്. ഇപ്പോൾ നടനും സംവിധായകനുമൊക്കെയായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആരാധകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരുടെ വിവാഹവും മകൾ ജനിച്ചതുമൊക്കെ വാർത്തയായിരുന്നു.

Advertisements

ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കാവ്യക്കും മകൾ മീനാക്ഷിക്കൊപ്പവുമാണ് ദിലീപ് എത്തിയത്. കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടിയും സജീവമായി മുന്നിലുണ്ടാവാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദിലീപും കാവ്യ മാധവനും 4ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നത്. നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്. നാദിർഷയുടെ ഉറ്റ സുഹൃത്ത് ദിലീപ് കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കാസർകോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് വരൻ. സിനിമാരംഗത്തെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

നാദിർഷയുടെ മകൾ ആയിഷ മലയാളി താരം നമിത പ്രമോദിന്റെ ഉറ്റ കൂട്ടുകാരിയാണ്. ബസറ്റ് ഫ്രണ്ടിന്റെ വിവാഹനിശ്ചയത്തിന് നമിതാ പ്രമോദും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ആയിഷ നമിത ദിലീപിന്റെ മകൾ മീനാക്ഷി എന്നിവരാണ് ഉറ്റസുഹൃത്തുക്കൾ.

ഇവർ ഒരുമിച്ചുളള ഡബ്‌സ്മാഷ് വീഡിയോകളും വൈറലായിുരുന്നു. ഇപ്പോൾ ഉറ്റകൂട്ടുകാരിയുടെ വിവാഹനിശ്ചയം ആഘോഷമാക്കുകയാണ് ഇവർ. മികച്ച ഒരു സ്‌റ്റൈലിസ്റ്റാണ് നാദിർഷെേയുട മകൾ ആയിഷ. ദിവസങ്ങൾക്ക് മുൻപ് നമിത പ്രമോദിനെ സ്റ്റെൽ ചെയ്ത ചിത്രങ്ങൾ വൈറലായിരുന്നു. സ്വന്തമായി റോസാലിന്റെ എന്ന ഒരു ഓൺലൈൻ ബിസിനസ്സും താരപുത്രിക്കുണ്ട്. മേക്കപ്പ് കളക്ഷൻസിന്റെ ഓൺലൈൻ ഷോപ്പാണ് താരപുത്രിക്കുള്ളത്.

Advertisement