ധനുഷ് ഐശ്വര്യ വേർപിരിയിൽ, ആരുടെ ഒപ്പം പോകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ധനുഷിന്റെ മൂത്ത മകൻ നൽകിയ മറുപടി കേട്ടോ

48546

പാൻ ഇന്ത്യൻ സൂപ്പർ താരമായ നടൻ ധനുഷും ഭാര്യയും സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും തങ്ങളുടെ വിവാഹമോചനം പ്രഖ്യാപിച്ചത് ഈ കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു. നീണ്ട പതിനെട്ട് വർഷങ്ങളായി മികച്ച ദാമ്പത്യ ജീവിതം നയിച്ചു വരികയായിരുന്നു ഇവർ.

എന്നാൽ അപ്രതീക്ഷിതമായുള്ള ഇവരുടെ വിവാഹമോചന പ്രഖ്യാപനം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്തു കൊണ്ടാണ് ഇരുവരും വിവാഹ മോചനം നേടുവാൻ തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നും വന്നിട്ടില്ല.

Advertisements

അതുകൊണ്ടുതന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. യത്ര എന്നാണ് മൂത്ത കുട്ടിയുടെ പേര്. ലിംക എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. പതിനഞ്ചും പതിനൊന്നും വയസ്സാണ് കുട്ടികൾക്ക് ഉള്ളത്. അതേ സമയം ഇപ്പോൾഴിതാ ഇവരുടെ മൂത്ത മകൻ അച്ഛനോടും അമ്മയോടും ചോദിച്ച ഒരു ചോദ്യം ഇരുവരെയും കുഴക്കുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Also Read
നന്ദി രാജുവേട്ടാ, ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും: ബ്രോഡാഡിയെ കുറിച്ച് ഒമർ ലുലു

മൂത്തമകൻ യത്ര ആണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അച്ഛനും അമ്മയും വിവാഹ മോചനം നേടുവാൻ പോവുകയാണല്ലോ, അതുകഴിഞ്ഞാൽ നീ ആരുടെ ഒപ്പം താമസിക്കും? എന്നായിരുന്നു കുടുംബത്തിലുള്ള ഒരു വ്യക്തി കുട്ടിയോട് ചോദിച്ചത്. യത്ര നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു:

ഇതേ ചോദ്യം അച്ഛനോടോ അമ്മയോടോ ചോദിച്ചാൽ എന്ത് ഉത്തരമാണോ നിങ്ങൾക്ക് ലഭിക്കുക, അതേ ഉത്തരം തന്നെയാണ് എനിക്കും നൽകാനുള്ളത്. ഈ ഉത്തരമാണ് മകൻ നൽകിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read
ഒരുപാട് അവസരങ്ങൾ സുകുവേട്ടൻ മമ്മൂട്ടിക്ക് വാങ്ങി കൊടുത്തിട്ടുണ്ട്, മമ്മൂട്ടിയുടെ ആ വിജയങ്ങൾക്ക് കാരണം സുകുവേട്ടനാണ്: ആ നന്ദിയാണ് മമ്മൂട്ടി കാണിക്കുന്നത്: മല്ലിക സുകുമാരൻ

അതേസമയം ഇപ്പോൾ ധനുഷും ഐശ്വര്യയും ഹൈദരാബാദിൽ ആണ് ഉള്ളത്. ഷൂട്ടിങ് ആവശ്യങ്ങൾക്കാണ് ഇവർ ഇവിടെ ഇപ്പോൾ ഉള്ളത്. ഇവിടുത്തെ റാമോജി ഫിലിം സിറ്റിയിൽ ആണ് രണ്ടുപേരും ഉള്ളത്. ഇരുവരെയും ഒന്നിപ്പിക്കാൻ വേണ്ടി രജനീകാന്ത് മുൻകൈ എടുക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisement