അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

783

ഹിന്ദി സീരിയൽ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേതാ തിവാരി. ബിഗ്ബോസ് ഷോയിലൂടെ ആണ് ശ്വേതാ തിവാരി ഏറെ ആരാധകരെ സമ്പാദിച്ചത്. ഹിന്ദി സിനിമകളിലും സീരിയലുകളിലും കൂടിയാണ് താരം ആരാധകരെ സമ്പാദിച്ചത്.

അതേ സമയം രണ്ട് വിവാഹം കഴിച്ച ശ്വേത രണ്ടുപേരിൽ നിന്നും വിവാഹ മോചനം നേടിയിരുന്നു. ആദ്യ വിവാഹത്തിൽ പലാകി എന്ന മകളും രണ്ടാം വിവാഹത്തിൽ റെയാൻഷ് എന്ന മകനും ഉണ്ട് താരത്തിന്. അടുത്തിടെ ഒരു ഓൺലൈൻ അഭിമുഖത്തിൽ തന്റെ തകർന്നുപോയ ദാമ്പത്യങ്ങളെക്കുറിച്ച് ശ്വേത തുറന്നു പറഞ്ഞിരുന്നു.

Advertisements

2007ലാണ് ഭർത്താവും നടനും രാജ ചൗധരിയുമായി ശ്വേത വേർപിരിഞ്ഞത്. തന്റെ ലോക്കേഷനുകളിൽ മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ആവർത്തിച്ചപ്പോഴാണ് മകളോടൊപ്പം ചൗധരിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞതെന്ന് ശ്വേത പറയുന്നു. പിന്നീടാണ് 2013 ൽ നടനായ അഭിനവ് കോഹ്ലിയെ വിവാഹം കഴിച്ചത്.

Also Read
ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആര്, ഒട്ടും ആലോചിക്കാതെ ഒറ്റയടിക്ക് ഉത്തരം പറഞ്ഞ് കല്യാണി പ്രിയദർശൻ, കൈയ്യടിച്ച് ആരാധകർ

ഇതിൽ ഒരു മകനുണ്ട്. എന്നാൽ ഈ ബന്ധം നീണ്ടു നിന്നില്ല. ഗാർഹിക പീഡനം സഹിക്കാതെയാണ് കോഹ്ലിയുമായി പിരിഞ്ഞതെന്ന് ശ്വേത പറയുന്നു. എന്താണ് രണ്ട് ബന്ധങ്ങളും തകരാൻ കാരണമെന്ന് നിരവധിപ്പേർ എന്നോട് ചോദിക്കുന്നുണ്ട്, നോക്കൂ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അണുബാധ വന്നാൽ, അത് വലിയ വിഷമം സൃഷ്ടിക്കും. അതേ ഞാൻ ഇത്തരം പ്രശ്നത്തെ നീക്കം ചെയ്തു.

ഞാനിപ്പോൾ സന്തോഷവതിയാണ്, ശരിക്കും സന്തോഷവതിയാണ്. രണ്ടാം വിവാഹവും എങ്ങനെയാണ് തകരുന്നത് എന്ന് ചോദിച്ചവരോട് എന്തുകൊണ്ടില്ല, എന്നാണ് ഞാൻ ചോദിക്കുന്നത്. പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ധൈര്യം ഞാൻ കാണിച്ചില്ലെ എന്ന് ശ്വേത ചോദിക്കുന്നു.

വിവാഹേതര ബന്ധങ്ങളുള്ള നടിമാരടക്കം നിരവധി പേരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാനെന്നും ശ്വേത ചോദിക്കുന്നു. നിങ്ങളോടൊപ്പം ജീവിക്കേണ്ടെന്ന് ഞാൻ ഒരു പുരുഷനോട് തുറന്ന് പറഞ്ഞില്ലെ എന്നും ശ്വേതാ തീവാരി ചോദിക്കുന്നു.

Also Read
ഉർവശി കള്ള് കുടിക്കുന്ന സീനിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ ഡബ്ബ് ചെയ്തപ്പോൾ ഞാനും ആവശ്യപ്പെട്ടു ഒരു കുപ്പി: ഭാഗ്യലക്ഷ്മി

Advertisement