വീട്ടിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, മതിൽ ചാടിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ജൂഹി റുസ്തഗി

138

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ജൂഹി.

ഇപ്പോളിതാ ഒരു അഭിമുഖത്തിൽ ജൂഹി പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയരിക്കുന്നത്. താൻ വീട്ടിൽ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ബാഗ് തൂക്കി ഇറങ്ങി പോകും, പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതിൽ ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു നടിയുടെ മറുപടി. പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയിട്ടുണ്ട്.

Also Read
ഒരു മണ്ടൂസ് മറുപടിയും പറഞ്ഞ് ഹവായ് ചെരുപ്പുമിട്ട് കൂളായി അനുശ്രീ എന്റെ മുന്നിൽ വന്നിരുന്നു: ഡയമണ്ട് നെക്ക്‌ളേസിൽ അനുശ്രീയെ എടുത്തതിനെ കുറിച്ച് ലാൽജോസ്

ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബങ്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്. കൈയ്യിലെ സേവിംഗ്സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ആവശ്യം വന്നിട്ടില്ല എന്നാണ് ജൂഹി പറയുന്നത്. താൻ അധികം ചെലവ് ചെയ്യുന്ന ആളല്ല.

തന്റെ കൈയ്യിൽ എന്തുണ്ട് എന്ന് വീട്ടുകാർക്ക് നന്നായി അറിയാം. സോഷ്യൽ മീഡിയയിൽ ഫേക്ക് ഐഡി ഉണ്ട്. ഫേക്ക് ഐഡി ഉണ്ടെങ്കിലും, അത് വച്ച് ആരെയും പറ്റിച്ചിട്ടില്ല. തന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഫേക്ക് ഐഡി ഉണ്ടാക്കിയത് എന്നും ജൂഹി പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനോട് ഇഷ്ടപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും ജൂഹി പറയുന്നു.

Also Read
നന്ദി രാജുവേട്ടാ, ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും: ബ്രോഡാഡിയെ കുറിച്ച് ഒമർ ലുലു

Advertisement