നിന്റെ ഒരു സിനിമയും ഇനി ഞങ്ങൾ കാണില്ലെന്ന് ആരാധകൻ: കിടിലൻ മറുപടി കൊടുത്ത് ടിനി ടോം, താരത്തെ അനുകൂലിച്ചും എതിർത്തും പ്രേക്ഷകർ

310

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് ടിനി ടോം. ഇപ്പോഴിതാ ടിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് ടിനി നൽകിയ മറുപടിയുമാണ് വൈറലാവുന്നത്.

മിനിസ്‌ക്രീനിലെ ജനപ്രീയ പരിപാടിയായ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ പുതിയ സീസൺ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിൽ പരിപാടിയിലെ സഹാതാരങ്ങളായ ബിജുക്കുട്ടൻ, കലാഭവൻ പ്രജോദ്. ഷാജു, മിഥുൻ എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു ടിനി ടോം പങ്കുവച്ചത്.

Advertisements

സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് ചിത്രത്തിന് ടിനി ടോം നൽകിയ ക്യാപ്ഷൻ. ഈ ചിത്രത്തിന് താഴെയായിരുന്നു ഒരാൾ ടിനിടെ പ്രകോപിപ്പിച്ച കമന്റുമായെത്തിയത്. നിന്റെ ഒരു പടവും ഞങ്ങൾ കാണില്ല എന്നായിരുന്നു കമന്റ്. ഇതിന് ടിനി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികൾ കണ്ടോളും എന്നായിരുന്നു ടിനി ടോം നൽകിയ മറുപടി. കമന്റും മറുപടിയും വളരെ വേഗം വൈറലായി. ടിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ചില സമയത്ത് ഇങ്ങനത്തെ മറുപടി പറയേണ്ടി വരുമെന്നാണ് ഒരു കമന്റ്.

താൻ വേണമെങ്കിൽ കണ്ടാൽ മതി, കാണാൻ വേറെ ആളുകൾ ഉണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. നേരത്തെ ടിനി ടോമിന്റം പോസ്റ്റുകൾ വിവാദമായി മാറിയിരുന്നു. ഒരു ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളായിരുന്നു ടിനി പങ്കുവച്ചത്. ചിത്രത്തിൽ മോഹൻലാൽ സദസിനോട് സംസാരിക്കുകയാണ്.

പിന്നിലായി ശ്വേത മേനോൻ, ഹണി റോസ്, രചന നാരായണൻകുട്ടി, ടിനി ടോം എന്നിവരും നിൽക്കുന്നുണ്ട്. ഈ ചിത്രം പങ്കുവച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ആർക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്.

പിന്നാലെ മറ്റൊരു ചിത്രവും ടിനി ടോം പങ്കുവച്ചു. ഈ ചിത്രത്തിലും നടിമാർ പിന്നിലായി നിൽക്കുക ആയിരുന്നു. ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലന്നേയ്. സ്റ്റാൻഡിങ് ബ്യൂട്ടീസ് എന്നായിരുന്നു ഈ ചിത്രത്തിന് ടിനി നൽകിയ ക്യാപ്ഷൻ.

Advertisement