കണ്ണിൽ കാണുന്ന എല്ലാവരെയും കേറിയങ്ങ് വിശ്വസിക്കുന്ന ആളല്ല ഞാൻ: വെളിപ്പെടുത്തലുമായി മീന

224

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ തെന്നിന്ത്തയൻ താര സുന്ദരിയാണ് നടി മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം തിളങ്ങി നിൽക്കുകയാണ്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഗ്ലാമർ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്.

Advertisements

മലയാളത്തിൽ താരരാജാവ് മോഹൻലാലിന്റെ വിജയ ജോഡയാണ് മീന. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇരുവരും നായികാ നായകൻമാരായി എത്തിയിട്ടുണ്ട്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ചിരിക്കുകയാണ് നടി.

Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഏഴ് വർഷങ്ങൾക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താൻ എന്നാണ് മീന പറയുന്നത്. മുൻപ് അങ്ങനെ ആയിരുന്നെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലെ മീനയുടെ വാക്കുകൾ ഇങ്ങനെ:

ഇപ്പോൾ, കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാൻ. പണ്ടൊക്കെ എല്ലാവരെയും സുഹൃത്തായും, വെൽവിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാൻ കഴിയില്ല.

കുറെ കാര്യങ്ങളിൽ ആ കഥാപാത്രം പാവമാണെന്നും നടി പറഞ്ഞു. വളരെ ഇന്നസെന്റായ കഥാപാത്രമാണ് റാണി. ഞാനും കുറയൊക്കെ അങ്ങനെ തന്നെയാണ്. കാര്യങ്ങൾ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴൊക്കെ റാണിയപ്പോലെയാണ്.

റാണിയെപ്പോലെ തന്നെ കുസൃതിയും ഊർജ്ജസ്വലതയും തന്നിലും ഉണ്ട്. എന്നാൽ റാണിയുമായി എന്റെ സ്വഭാവത്തിന് സാമ്യമുണ്ടെന്ന് പറയാൻ പറ്റില്ല. ദൃശ്യം 2വിൽ എത്തിയപ്പോൾ റാണി സീരിയസ് ആയെന്ന് പറയാനാവില്ല. അത് കഥാപാത്രത്തിന് കൊടുത്ത മാറ്റമാണെന്നും മീന പറഞ്ഞു.

അതേ സമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും മീന ആണ് നായികയായി എത്തുന്നത്.

Also Read
ആ സംഭവത്തോടെ ഏനിക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു: വെളിപ്പെടുത്തലുമായി നടി നിത്യാ മേനോൻ

Advertisement