കസ്തൂരിമാൻ അവസാനിക്കാൻ കാരണം തന്റെ വിവാഹമോ; വെളിപ്പെടുത്തലുമായി ‘കാവ്യ’ റബേക്ക സന്തോഷ്

227

മലയാളം മിനിസ്‌ക്രീനിൽ നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ആരാധകരാണ് ഈ പരമ്പരകൾക്ക് ഉള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് കസ്തൂരിമാൻ എന്ന സീരിയൽ. ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്.

സ്വന്തം പേര് റെബേക്കാ എന്നാണെങ്കിലും ജീവയുടെ കാവ്യയായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. അത്രത്തോളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്കും നടിയുടെ കഥാപാത്രത്തിനും കഴിഞ്ഞിരുന്നു. കാവ്യയായി റെബേക്ക എത്തുമ്പോൾ ജീവയായത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീറാം രാമചന്ദ്രൻ ആണ്.

Advertisements

ഇവരുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയിൽചർച്ചാ വിഷയമാണ്. സിനിമാനടനായ ജീവയുടെ ജീവിതത്തിലേക്ക് കാവ്യയെന്ന വക്കീൽ എത്തുന്നതും ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെയും ഒക്കെയായാണ് സീരിയൽ മുന്നേറുന്നത്. കാവ്യയും ജീവയും ആരാധകരുടെ ജീവ്യയാണ്.

സീരിയലുമായി ബന്ധപ്പെട്ട് ഫാൻസ് പേജുകളും ഗ്രൂപ്പുകളുമെല്ലാം സജീവമാണ്. പരമ്പരയിൽ ജീവയുടെ കാവ്യയാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ശ്രീജിത്തിന്റെതാകാൻ പോകുകയാണ് റബേക്ക. യുവ സംവിധായകൻ ശ്രീജിത്ത് വിജയനും റെബേക്കയും തമ്മിലുള്ള പ്രണയം മലയാളി പ്രേക്ഷകരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്.

ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുകയാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകാൻ പോകുന്നത്. തങ്ങൾ ഇരുവരും പ്രണയത്തിലായിട്ട് 4 വർഷം പൂർത്തിയായെന്ന് താരം മുൻപ് ദിവസം പറഞ്ഞിരുന്നു. നീ എനിക്ക് മികച്ചതാണെന്ന് മനസ്സിലാക്കി ആദ്യം ഞാൻ നിന്നെ പ്രണയിച്ചു. എന്നാൽ നീ അത്ര മികച്ചതല്ലെന്ന് മനസ്സിലാക്കിയ ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കുകയായിരുന്നുവെന്ന കുറിപ്പോടെയായിരുന്നു റെബേക്ക ശ്രീജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

നിരവധി പേരാണ് റെബേക്കയ്ക്കും ശ്രീജിത്തിനും ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്. മിഴിരണ്ടിലും എന്ന പരമ്പരയ്ക്കിടയിലായിരുന്നു ശ്രീജിത്തും റെബേക്കയും പരിചയപ്പെട്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയം തുറന്നുപറയുകയായിരുന്നു. സീരിയയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറുകയായിരുന്നു ശ്രീജിത്ത്.

കുട്ടനാടൻ മാർപാപ്പയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറിയത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞത് .വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളും റെബേക്ക തന്നെയാണ് തന്റെ ആരാധകരോട് പങ്കുവെച്ചത്. ഒടുവിൽ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

മുൻപും ശ്രീജിത്തിനോടൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
റെബേക്കയുടെ വിവാഹ വാർത്തയ്ക്കു പിന്നാലെയാണ് കസ്തൂരിമാൻ സീരിയൽ അവസാനിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. റെബേക്ക വിവാഹിതയാകാൻ പോകുന്നതു കൊണ്ടാണോ സീരിയൽ അവസാനിപ്പിക്കുന്നതെന്ന സംശയവും ഇതോടെ ഉയർന്നു.

പലരും ഇക്കാര്യം ചോദിച്ച് റെബേക്കയ്ക്ക് മെസേജുകളും അയച്ചു. ഇപ്പോഴിതാ ഇതിനുളള ഉത്തരം റെബേക്ക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ്. എല്ലാവരും താൻ വിവാഹിതയാകുന്നത് കൊണ്ടാണോ കസ്തൂരിമാണ് അവസാനിപ്പിക്കുന്നത് എന്ന് ചോദിക്കുന്നു.

എന്നാൽ അല്ല വിവാഹ ശേഷവും താൻ അഭിനയിക്കുമെന്നാണ് റബേക്ക പറഞ്ഞത്. അഭിനയത്തിന് പുറമെ ഇടയ്ക്ക് അവതരണത്തിലും സജീവമായിരുന്നു റെബേക്ക. സീ കേരളത്തിലെ പ്രധാന റിയാലിറ്റി ഷോകളിലൊന്നായ സരിഗമപയിൽ ജീ ജോസഫിനൊപ്പം റെബേക്കയും എത്തിയിരുന്നു.

Advertisement