Home Entertainment

ഒത്തിരി ഇഷ്ടമാണ് മണിക്കുട്ടനെ, പുറകേ നടന്ന് പ്രണയിക്കാൻ നോക്കിയിരുന്നു, ഇനി വേണം വളയ്ക്കാൻ: ബിഗ്‌ബോസിലെത്തിയ പുതിയ മത്സരാർഥി പറഞ്ഞത് കേട്ടോ

322

തുടങ്ങി 2 ആഴ്ച ആകുമ്പോഴേക്കും സൂപ്പർഹിറ്റായി മുന്നേറുകയാണ് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റിഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പ് മൂന്നാം സീസൺ. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ാെടുവിൽ ബിഗ് ബോസ് വീട്ടിലേക്ക് രണ്ട് മത്സരാർഥികൾ കൂടി എത്തി.

രമ്യാ പണിക്കരും എഞ്ചൽ തോമസുമാണ് വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യം എഞ്ചലിനെയാണ് മോഹൻലാൽ സ്വാഗതം ചെയ്തത്. മോഡൽ രംഗത്ത് പ്രവർത്തിക്കുന്ന എഞ്ചൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് നിറവേറ്റാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതിനൊപ്പം ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള താരത്തെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരുന്നു.

Advertisements

മണിക്കുട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുറകേ നടന്നിട്ടുണ്ടായിരുന്നു. ഇനി അവിടെ ചെന്ന് വളയ്ക്കാൻ നോക്കണമെന്നാണ് ഇൻട്രോ വീഡിയോയിൽ എഞ്ചൽ പറയുന്നത്. ഇക്കാര്യം വേദിയിലെത്തിയതിന് ശേഷം മോഹൻലാലും ചോദിച്ചിരുന്നു.

ബിഗ് ബോസ് വീടിനുള്ളിൽ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് എഞ്ചൽ പറഞ്ഞത്. അവിടെ ചെന്ന് മണിക്കുട്ടനെ ഇനി ട്യൂൺ ചെയ്ത എടുക്കുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഒരു ശ്രമിക്കുമെന്നയിരുന്നു എഞ്ചലിന്റെ മറുപടി.

പുറത്ത് നടക്കുന്ന കാര്യം അകത്ത് പോയി പറയരുത്. അതെനിക്ക് തരുന്ന വാക്കാണ്. അത് പാലിച്ചില്ലെങ്കിൽ എന്നെ നാണം കെടുത്തരുതെന്നും മോഹൻലാൽ പറയുന്നു. ആലപ്പുഴക്കാരിയായ എഞ്ചലിന് വീട്ടിൽ അമ്മയും സഹോദരനും മാത്രമേയുള്ളു. അവർക്ക് വേണ്ടിയാണ് താൻ ഇവിടേക്ക് വന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസിന്റെ എല്ലാ എപ്പിസോഡുകളും താൻ കാണാറുണ്ടായിരുന്നു. ഇതുവരെ വന്നവരെല്ലാം ഒരു സുനാമിയായി വന്നു. അങ്ങനെയെന്ന് കരുതി ഇരിക്കുന്നവർക്ക് ഇടയിലേക്ക് ഇളംകാറ്റായി വരാനാണ് തനിക്ക് ഇഷ്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം മോഹൻലാലിനെ കാണണമെന്നാണ്.

അത് സാധിച്ചതിന്റെ സന്തോഷത്തിലാണെന്നും മോഹൻലാലിനൊപ്പം നിന്ന് പറയുന്നു. എഞ്ചലിന് വലിയ സ്വീകരണമാണ് മറ്റ് മത്സരാർഥികൾ കൊടുത്തത്. മണിക്കുട്ടനാണ് വെള്ളം കൊടുത്ത് അകത്തേക്ക് ക്ഷണിക്കുന്നത്. ഇതോടെ കെട്ടിപ്പിടിച്ച് തന്റെ സ്നേഹം പങ്കുവെച്ച എഞ്ചൽ ഇനി വായിനോക്കാനുള്ള അവസരം കളയില്ലെന്നാണ് മണിക്കുട്ടനോട് പറയുന്നു.

ചിരിച്ച് കൊണ്ടാണ് താരം ഇത് സ്വീകരിച്ചത്. അതേ സമയം പ്രേക്ഷകരെല്ലാം വരും ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള പ്രണയം കാണാൻ സാധിക്കുമോ എന്ന ആകാംഷയിലാണ് ഇപ്പോഴുള്ളത്.

Advertisement