വെള്ളിക്ഷത്രത്തിലെ യക്ഷി, പൃഥ്വിരാജിന്റെ നായിക മീനാക്ഷിയെ ഓർമ്മയില്ലേ, താരത്തിന്റെ പുതിയ ലുക്ക് കണ്ടോ, നടി ഇപ്പോൾ എവിടെയെന്ന് അന്വേഷിച്ച് ആരാധകർ

45487

മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ നിരയിൽ വളരെ പെട്ടെന്ന് തന്നെ ഇടംപിടിച്ച താരമായിരുന്നു മീനാക്ഷി. നിരവധി മികച്ച സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാളി പ്രേക്ഷകർക്കിടയിൽ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശർമിലി എന്നും അറിയപ്പെടുന്നുണ്ട്.

മരിയ മാർഗരറ്റ് എന്ന യഥാർത്ഥ പേര് താരം സിനിമയിലേക്കെത്തിയപ്പോൾ മാറ്റുകയായിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന ഒരൊറ്റ സിനിമ മതി ഈ താരസുന്ദരിയെ മലയാളി പ്രേക്ഷകർ ഓർത്തെടുക്കാൻ. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചർ സോംഗാണ്.

Advertisements

വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് താരം. തമിഴിൽ ശാർമിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയിച്ച മലയാളചിത്രം ജൂനിയർ സീനിയറായിരുന്നു.

Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഈ ചിത്രം ബോക്‌സോഫീസിൽ ഫ്‌ളോപ്പായിരുന്നു. ചിത്രത്തിൽ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായാണ് മീനാക്ഷി അഭിനയിച്ചത്. കാക്കക്കറുമ്പനിലാണ് മീനാക്ഷി ആദ്യം അഭിനയിച്ച മലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്.

2003ൽ തമിഴ് സിനിമയിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ കരിയറിൽ ബ്രേക്ക് നൽകിയത് വെള്ളിനക്ഷത്രമായിരുന്നു. യൂത്ത്ഫെസ്റ്റിവൽ, ബ്ലാക്ക് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. സിനിമയിൽ എത്തിയ ആദ്യ വർഷം തന്നെ ആറു ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

അതിൽ ആകെ മൂന്നു വർഷം മാത്രമാണ് നടി സിനിമയിൽ സജീവമായി നിന്നിരുന്നത്. വെള്ളിനക്ഷത്രത്തിൽ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം വാഴ്ത്തപ്പെട്ടിരുന്നു ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് താരം മലയാളം ഇൻഡസ്ട്രിയിൽ തന്റെ പേരായി സ്വീകരിച്ചിരുന്നത്.

അതസമയം അടുത്തിടെ താരത്തിന്റെ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ നടി എവിടെയെന്ന് തേടുകയാണ് ആരാധകർ. ചിത്രത്തിന് താഴെ എവിടെയാണ് ഈ സുന്ദരിയായ മികച്ച നടി കാണാൻ കിട്ടുന്നില്ലല്ലോ എന്നൊക്കെയാണ് ആരാധകർ കമന്റുകളിലൂടെ അന്വേഷിക്കുന്നത്.

Also Read
മമ്മൂക്കയ്ക്ക് പ്രത്യേകം ഒരു സ്‌റ്റൈലുണ്ട്, പക്ഷേ ലാലേട്ടന്റെ സ്‌റ്റൈലും പൃഥ്വിരാജിന്റെ പവറും വെറെയാണ്: താരങ്ങഴിടെ ഫൈറ്റിനെ കുറിച്ച് മാഫിയ ശശി

Advertisement