അന്ന് എന്റെ കൂടെ ഗുരുവായൂരപ്പനും ഡാൻസ് കളിക്കുന്നത് പോലെ തോന്നി; അനുഭവം വെളിപ്പെടുത്തി നടി നവ്യാ നായർ

125

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർ നടിയാണ് നവ്യാ നായർ. സിബി മലയലിന്റെ ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു മികച്ച നർത്തകി കൂടിയായ നവ്യാ നായരുടെ അഭിനയ രംഗത്തേക്ക് ഉള്ള അരങ്ങേറ്റം. തൊട്ടുപിന്നാലെ എത്തിയ രഞ്ചിത്തിന്റെ നന്ദനം എന്ന ചിത്രത്തിലെ വേഷത്തിലൂടെ നവ്യാ നായർ മലയാളികളുടെ ഹൃദയം കീഴടക്കുക ആയിരുന്നു.

അതേ സമയം മലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. അത്രയ്ക്ക് ഹൃദയ സ്പർശിയായി ആയിരുന്നു കാവ്യ ആ വേഷം അവതരിപ്പിച്ചത്. വിവാശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യാ നായർ ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisements

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഇപ്പോൾ ഇതാ തന്റെ ചിത്രമായ നന്ദനത്തിലേത് പോലെ ഗുരുവായൂരപ്പനെ കണ്ടത് പോലൊരു അനുഭവമുണ്ടായെന്ന് പറയുകയാണ് നവ്യാ നായർ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നവ്യാ നായരുടെ തുറന്നു പറച്ചിൽ.

Also Read
നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം 19ാം വയസിൽ, പിന്നീട് അമേരിക്കൻ മലയാളിയുമായി രണ്ടാം വിവാഹം, രണ്ടും പരാജയം: നടി ശാന്തി കൃഷ്ണയുടെ ജീവിതത്തിൽ സംഭവിച്ചത്

നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:

ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ ഡാൻസ് ചെയ്യാൻ പോയിരുന്നു. അന്ന് ചില സംഭവങ്ങൾ കാരണം ഞാൻ ആകെ മാനസികമായി തകർന്നിരിക്കുക ആയിരുന്നു. കല്യാണത്തിന് മുമ്പ് ഈയിരുന്നു. അന്നവിടെ ലളിതാന്റി വന്നിരുന്നു. മേക്കപ്പ് ഇടുമ്പോഴൊക്കെ ഞാൻ കരയുകയായിരുന്നു.

ലളിതാന്റി വന്ന് എന്നെ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. പരിപാടി കാണാനും അവരുണ്ടായിരുന്നു. അങ്ങനെ വളരെ വിഷമത്തോടെയാണ് അന്ന് സ്റ്റേജിൽ കയറുന്നത്. ആദ്യത്തെ ഐറ്റം കളിച്ചതൊന്നും മൂഡില്ലാതെയാണ്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും എനിക്ക് കരച്ചിൽ വരികയാണ്. കുറച്ച് ചെന്നപ്പോൾ ഞാൻ മാഷിന്റെ അടുത്ത് എനിക്ക് വയ്യ, പിള്ളേര് കളിച്ച ശേഷം യെന്ന തവം കളിച്ച് ഞാൻ നിർത്താം എന്ന് പറഞ്ഞു.

മിക്കവാറും അമ്പലത്തിൽ പോകുന്ന ആളായിരുന്നു അന്ന് ഞാൻ. അങ്ങനെ യെന്ന തവം കളിച്ചു കൊണ്ടിരിക്കുമ്പോൾ, എനിക്ക് എന്താ ഇങ്ങനെ സംഭവിച്ചത് ഭഗവാനേ എന്ന് പറഞ്ഞു കൊണ്ടാണ് കളിക്കുന്നത്. ആ പാട്ടും അത്തരത്തിലുള്ള ഒന്നായിരുന്നു. കളിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഫീൽ ചെയ്യുകയാണ് എന്റെ കൂടെ ഒരു കുട്ടി കൃഷ്ണനും ഉണ്ടെന്നും.

ദീപാരാധന കഴിഞ്ഞ് കാണാൻ പോകുന്ന സമയത്ത് കാണുന്ന വേഷത്തിലുള്ള കൃഷ്ണൻ എന്റെ കൂടെ നിൽക്കുന്നതായും എന്റെ കൂടെ ഡാൻസ് കളിക്കുന്നതായും എനിക്ക് തോന്നി. ഞാൻ കുറേ അധികം നേരം ഡാൻസ് ചെയ്തു. തീർത്തും ഇംപ്രവൈസ് ചെയ്തതായിരുന്നു കളിച്ചത്. നേരത്തെ പ്ലാൻ ചെയ്തതായിരുന്നില്ല. ഡാൻസ് കഴിഞ്ഞതും ഭയങ്കര കയ്യടിയായിരുന്നു.

Also Read
ഭീഷ്മ പർവ്വത്തിലെ ഹോട്ട് ഗാനം ആകാശം പോലെ വീഡിയോ പുറത്ത്, റേച്ചലിന്റെയും അമിയുടെയും കിടിലൻ പ്രണയരംഗങ്ങൾ ഏറ്റെടുത്ത് ആരാധകർ

മാഷ് വന്ന് കെട്ടിപ്പിടിച്ചു. പിന്നിലേക്ക് വന്നപ്പോൾ ഒരുപാട് പേര് വന്ന് എന്നെ കെട്ടിപിടിക്കുകയും കരയുകയും ചെയ്തു. എനിക്ക് എന്താണ് ചുറ്റും നടക്കുന്നതെന്ന് മനസിലായില്ല, ഞാനൊരു ട്രാൻസ് മൂഡിലായിരുന്നു. പക്ഷെ അതിന് ശേഷം ആ പ്രശ്‌നം എന്റെ ജീവിതത്തിൽ നിന്നും പോയി. അന്ന് ഞാൻ കരഞ്ഞ വിഷയം പിന്നീടുണ്ടായിട്ടില്ല. ഭഗവാനെ നേരിട്ട് കണ്ടത് പോലെ തോന്നിയൊരു സംഭവമാണത് എന്നാണ് നവ്യാ നായർ പറയുന്നത്.

Advertisement