Home Entertainment

ആകെ അതറിയാവുന്നത് അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കയ്ക്കും മാത്രമാണ്, ബാക്കി എല്ലാവരും ടട്ടട്ട ടടട്ടേ മ്യൂസിക് ഇട്ട് നടക്കുകയാണ്: നവ്യാ നായർ

73

മലയാള സിനിമയിൽ ഒരു ചരിത്രം തന്നെ രചിച്ച സിനിമകളാണ് മെഗാസ്റ്റാർ മമ്മൂട്ടിയുട സിബി ഐ സീരീസുകൾ. ഇതിനോടകം 4 ചിത്രങ്ങളിൽ സേതുരാമയ്യർ സിബി ഐ ആയി മെഗാസ്റ്റാർ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കെ മധുവും എസ് എൻ സ്വാമിയും മമ്മൂട്ടിയും അഞ്ചാം വട്ടവും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്ത് വരാനിരിക്കുന്നത്. അതിലൊന്നാണ് സിബിഐ 5 ദി ബ്രെയ്ൻ.

Advertisements

അഞ്ചാം വട്ടവും മമ്മൂട്ടിയും സംവിധായകൻ കെ. മധുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും ലഭിക്കുക എന്ന ആകാംഷ പ്രേക്ഷകർ ക്കുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നടി നവ്യ നായർ ഒരു അഭിമുഖത്തിൽ സിബിഐയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read
ഭീഷ്മ പർവ്വത്തിലെ ഹോട്ട് ഗാനം ആകാശം പോലെ വീഡിയോ പുറത്ത്, റേച്ചലിന്റെയും അമിയുടെയും കിടിലൻ പ്രണയരംഗങ്ങൾ ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ കെ മധുവിന്റെ സഹോദരി പുത്രിയാണ് നവ്യാ നായർ. കെ മധു സ്വന്തം അമ്മാവൻ ആയതുകൊണ്ട് സിനിമയുടെ കഥ അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് നവ്യ ഉത്തരം നൽകുന്നത്.

ആകെപ്പാടെ സിബിഐ 5ന്റെ ലൊക്കേഷനിൽ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ് എന്നായിരുന്നു നവ്യ നായർ പറഞ്ഞത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നവ്യ സിബിഐ 5നെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

അതേ സമയം പഴയ സിനിമകളിൽ താൻ ചെയ്ത ഇമോഷണൽ സീനുകൾ കാണുമ്പോൾ ഇപ്പോൾ ചിരി വരാറുണ്ടെന്നും താരം പറയുന്നു. ചതിക്കാത്ത തന്തുവിൽ വസുമതിക്ക് ചന്തു കൊടുത്തതുപോലൊരു പ്രേമലേഖനം തനിക്കും കിട്ടിയിട്ടുണ്ടെന്നും നവ്യ പറയുന്നത്. അത് തന്നത് ആരാണെന്ന് ഇതുവരെ മനസിലായിട്ടില്ല. ധൈര്യമുള്ളവർ ആയിരുന്നുവെങ്കിൽ പേരും അഡ്രസുമില്ലാതെ കത്ത് അയക്കില്ലായിരുന്നുവെന്നും നവ്യ പറയുന്നു.

അതേ സമയം നവ്യാ നായരുടെ മടങ്ങി വരവ് ചിത്രമായ ഒരുത്തീ മികച്ച അഭിപ്രായം നേടി തിയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഇപ്പോൾ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചെത്തുന്ന ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത് വികെ പ്രകാശ് ആണ്.

നേരത്തെ സിബി ഐ മൂന്നാം ഭാഗമായ സേതുരമായ്യർ സിബി ഐയിൽ നവ്യാ നായരും ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു.

Also Read
പിന്തുണ നൽകി കൂടെ നിന്നത് ഭാര്യ സിനിയാണ്; ബിഗ് ബോസിലെ ആദ്യ മത്സരാർഥി നവീൻ അറയ്ക്കൽ പറയുന്നത് കേട്ടോ

Advertisement