Home Entertainment Celebrities

സത്യം പറഞ്ഞാൽ കുറേപേരോട് ക്രഷ് തോന്നിയിട്ടുണ്ട്, മലയാളത്തിലെ ഈ യുവനടനെ പേഴ്സണലി ഭയങ്കര ഇഷ്ടമാണ്: അനിഘ പറയുന്നു

2823

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിനത്യൻ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരപ്പിച്ച് ആരാധകരുടെ ഇഷ്ടംനേടിയ താരമാണ് നടി അനിഘ സുരേന്ദ്രൻ. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് അനിഘ.
മമ്മൂട്ടി, മോഹൻലാൽ, അജിത്, ജയറാം, നയൻതാര തുടങ്ങി വലിയ താരങ്ങൾക്കൊപ്പം എല്ലാം അനിഘ അഭിനയിച്ചിട്ടുണ്ട്

ഇപ്പോഴിതാ താൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ഇത്ര ചെറുപ്പത്തിലേ നായികയായി അഭിനയിക്കാൻ താത്പര്യമില്ലാത്തതിനെ കുറിച്ചുമെല്ലാം പറയുകയാണ് അനിഘ. ഒപ്പം പ്രണയത്തെ കുറിച്ചും മലയാളത്തിൽ തനിക്ക് ക്രഷ് തോന്നിയ നടൻമാരെ കുറിച്ചുമെല്ലാം അനിഘ സംസാരിക്കുന്നുണ്ട്.

Advertisements

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനിഘയുടെ തുറന്നു പറച്ചിൽ. അനിഘ ഭയങ്കര ഹോട്ടാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. തന്നെ കുറേ പേർ ക്യൂട്ടെന്നും ഹോട്ടെന്നും ഒക്കെ പറയാറുണ്ടെന്നും തന്നെ സംബന്ധിച്ച് രണ്ടും കോംപ്ലിമെന്റാണെന്നും അനിഘ പറയുന്നു.

Also Read
ഞാൻ ഡാഡി എന്ന് വിളിക്കുന്നത് സ്റ്റെപ്പ് ഡാഡിയെ, എവിടെ വീണാലും ഞാൻ നാല് കാലിലേ വീഴൂകയുള്ളു: വെളിപ്പെടുത്തലുമായി ജാനകി സുധീർ

വിഷമിപ്പിച്ച ഏതെങ്കിലും ഗോസിപ്പുകൾ ഉണ്ടോ എന്ന ചോദ്യത്തിന് അത്ര വലിയ ഗോസിപ്പുകളൊന്നും തന്നെ കുറിച്ച് കേട്ടില്ലെന്നും എങ്കിലും തന്റെ ഒരു അടുത്ത സുഹൃത്തിനേയും തന്നേയും ചേർത്തുള്ള ഒരു ന്യൂസ് കേട്ടപ്പോൾ ദേഷ്യം വന്നെന്നും താരം പറഞ്ഞു. ഏതെങ്കിലും സെലിബ്രറ്റിയോട് എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രണയമോ അതൊരു ഇന്റൻസ് വേഡ്( തീവ്രമായ വാക്ക്) അല്ലേ എന്നായിരുന്നു അനിഘയുടെ മറുപടി.

ക്രഷ് ഒക്കെ തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാൽ കുറേ പേരുണ്ട്. ഈ ജനറേഷനിൽ ടൊവിനോയെ പേഴ്സണലി ഭയങ്കര ഇഷ്ടമാണെന്നും അനിഘ പറയുന്നു. സ്വന്തം പേര് ഗൂഗിളിൽ സർച്ച് ചെയ്ത് നോക്കിയ സമയം ഉണ്ടെന്നും മറ്റുള്ളവർ തന്നെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നറിയായിരുന്നു അതെന്നും താരം പറയുന്നു.

ഒരിക്കൽ അനിഘ സുരേന്ദ്രൻ എന്ന് സർച്ച് ചെയ്തപ്പോൾ എന്റെ വെയ്റ്റൊക്കെ വന്നു. അത് കറക്ടായിരുന്നു. അത് എങ്ങനെ കിട്ടിയെന്ന് ഓർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ഞാൻ ഇതുവരെ ആരോടും അത് പറഞ്ഞിട്ടില്ല, താരം പറഞ്ഞു. സിനിമയിൽ നിന്നും പുറത്തുനിന്നും പ്രൊപ്പോസലുകൾ വരാറുണ്ടോ എന്ന ചോദ്യത്തിന് ചില സുഹൃത്തുക്കൾ തന്നെ പ്രൊപ്പോസ് ചെയ്ത സമയമുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

പഠനവും ഷൂട്ടുമായി പോകുമ്പോൾ ഇത്തരം റിലേഷൻഷിപ്പുകൾക്ക് ഒന്നും സമയമില്ലെന്നും നിർഭാഗ്യവശാൽ ഇപ്പോഴും സിംഗിളായി തുടരുകയാണെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള അനിഘയുടെ മറുപടി. തമിഴ് സിനിമയിൽ നിന്നും വരുന്ന ഓഫറുകളെ കുറിച്ചും നായിക കഥാപാത്രമാകാനുള്ള മടിയെ കുറിച്ചുമെല്ലാം താരം അഭിമുഖത്തിൽ പറഞ്ഞു.

Also Read
ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു, മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്, മതം മാറിയിട്ടും വിവാഹത്തിന് പ്രശ്‌നങ്ങളായിരുന്നു, നവീനെ കല്യാണം കഴിച്ചതായും പചരിപ്പിച്ചു; സുമി റാഷിക് പറയുന്നു

തമിഴ് സിനിമയിൽ നിന്നും നിരവധി ഹീറോയിൻ റോളുകൾ വരുന്നുണ്ട്. എന്നാൽ പലതും എനിക്ക് യോജിച്ചതായി തോന്നുന്നില്ല. ഇത്ര ചെറുപ്പത്തിലേ ഹീറോയിൻ ആയി അഭിനയിക്കണമെന്ന് ആഗ്രഹമില്ല. പിന്നെ ഹീറോയിൻ എന്നതിനേക്കാൾ മൂവി സെലക്ട് ചെയ്യുമ്പോൾ ഞാൻ ക്യാരക്ടറിനാണ് പ്രധാന്യം കൊടുക്കാറ്.

തമിഴിൽ ഇതുവരെ ഹീറോയിനായിട്ടുള്ള മൂവികളൊന്നും ഞാൻ കമ്മിറ്റ് ചെയതിട്ടില്ലെന്നും അനിഘ പറഞ്ഞു. മലയാളി ഓഡിയൻസിനേക്കാൾ സ്നേഹം തമിഴ് ഓഡിയൻസിന് ആണെന്ന് തോന്നിട്ടില്ലേ എന്ന ചോദ്യത്തിന് മലയാളി ഓഡിയൻസിന് സ്നേഹം കുറഞ്ഞിട്ടില്ലെന്നും എന്നാൽ അവർ അത് എക്സ്പ്രസ് ചെയ്യുന്ന രീതിയിലെ വ്യത്യാസം ആണെന്നും അനിഘ പറയുന്നു.

തമിഴ് ഓഡിയൻസിൽ നിന്ന് കുറച്ചുകൂടി ഓപ്പൺ ആയി ഒപ്പീനിയൻസ് പറയും. അവർ കുറച്ചുകൂടി ഇന്റൻസ് ആണ്. ഇമോഷൻസ് എല്ലാം പുറത്തുകാണിക്കും. മലയാളികൾ പൊതുവെ അങ്ങനെയല്ലെന്നും അനിഘ വ്യക്തമാക്കുന്നു.

Advertisement