ഞാൻ ഡാഡി എന്ന് വിളിക്കുന്നത് സ്റ്റെപ്പ് ഡാഡിയെ, എവിടെ വീണാലും ഞാൻ നാല് കാലിലേ വീഴൂകയുള്ളു: വെളിപ്പെടുത്തലുമായി ജാനകി സുധീർ

397

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനലിൽ ആരംഭിച്ച മിനിസ്‌ക്രീനിലെ ഏറ്റവും വലിയ ഷോയായ ബിഗ് ബോസിന്റെ മലയാളം നാലാം സീസണിലേക്ക് രണ്ടാമത് പ്രവേശിച്ച മത്സരാർഥിയാണ് ജാനകി സുധീർ. നടിയും മോഡലുമായ ജാനകി തന്റെ വിശേഷങ്ങൾ ഓരോന്നായി ഇൻട്രോ വീഡിയോയിലൂടെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഏഴ് വർഷത്തോളമായി ഇതേ കരിയറിൽ തുടരുന്ന ജാനകി ശക്തയായൊരു മത്സരാർഥിയായിരിക്കും എന്ന് വാക്കുകളിലൂടെ സൂചിപ്പിച്ചു. അഭിനയം പാഷനാണ് അതിന് വേണ്ടി നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ച അഭിനേത്രി. ജാനകി സുധീറിന്റെ ആ യാത്ര എത്തി നിൽക്കുന്നത് ബിഗ് ബോസിലാണെന്ന് പറഞ്ഞാണ് മോഹൻലാൽ നടിയെ പരിചയപ്പെടുത്തിയത്.

Advertisements

Also Read
ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു, മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്, മതം മാറിയിട്ടും വിവാഹത്തിന് പ്രശ്‌നങ്ങളായിരുന്നു, നവീനെ കല്യാണം കഴിച്ചതായും പചരിപ്പിച്ചു; സുമി റാഷിക് പറയുന്നു

സെൽഫ് മെയിഡ്, ഇൻഡിപെൻഡന്റ് ആയ പെൺകുട്ടി എന്ന മുഖവുരയോടെ ആണ് അവതാരകൻ ജാനകിയെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ച് ഹോട്ട് ലുക്കിലായിരുന്നു ജാനകി ബിഗ് ബോസിലേക്ക് എത്തിയത്.തന്റെ പ്രൊഫഷൻ അഭിനയവും മോഡലിങ്ങുമാണ്. ഏഴ് വർഷമായി ഈ പ്രൊഫഷനിൽ ആണുള്ളത്.

ബിഗ് ബോസ് എന്നെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്ഫോം ആണ്. 7 വർഷമായി കൊച്ചിയിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഞാൻ എപ്പോഴും ഫോൺ ഉപയോഗിക്കുന്നയാളാണ്. ബിഗ് ബോസിൽ വന്നതോടെ അതിനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം പറയുന്നു.

ബിഗ് ബോസിലേക്ക് വന്നതിന്റെ ലക്ഷ്യവും കാരണവും ജാനകി വെളിപ്പെടുത്തിയിരുന്നു. എനിക്ക് നല്ല അവസരങ്ങൾ കിട്ടുന്നില്ല. ഈ ഷോ യിലേക്ക് വന്നതിന് ശേഷം കൂടുതൽ ആളുകൾ എന്നെ അറിയാൻ തുടങ്ങും. അപ്പോൾ എനിക്ക് അവസരങ്ങൾ കിട്ടിയേക്കും. മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളർച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്.

പിന്നിൽ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാൻ പ്രതിനിധികരിക്കുന്നത്. അവർക്കൊക്കെ എന്നിൽ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകൾ ചെയ്തിട്ടുണ്ട്. അത് ചെറിയ കഥാപാത്രങ്ങളാണ്. അവസാനമായി അശോക് ആർ നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായാണ് അഭിനയിച്ചു.

അത് റിലീസ് ആയിട്ടില്ല. അതൊരു സൈലന്റ് മൂവിയാണ്. സിംഗിൾ ഡയലോഗ് പോലുമില്ല. ആ സിനിമ ഒരു ബോൾഡ് അറ്റംപ്റ്റാ യിരുന്നു. മൂന്ന് കഥാപാത്രങ്ങളുള്ള ചിത്രത്തിൽ കല എന്ന പ്രധാന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഡാഡി എന്ന് പറഞ്ഞത് സ്റ്റെപ്പ് ഡാഡിയാണ്.

അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോൾ എനിക്ക് ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി. വീട്ടിൽ നിന്നും മാറി നിൽക്കുന്ന ആളാണ് താൻ. അതിലൊന്നും പ്രശ്‌നമില്ല. എന്നാൽ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ട്. ഇനി അമ്മയ്ക്ക് എല്ലാ സമയവും എന്നെ കാണാനാവും.

Also Read
എനിക്കിനി വില്ലൻ വേഷങ്ങൾ ചെയ്യാൻ കഴിയില്ല കാരണം, കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് ; കാൻസർ ബാധിതയായ ഭാര്യയുടെ മരുന്നിന് തന്നെ നല്ലൊരു തുക വേണം : സ്ഫടികം ജോർജ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!

എനിക്ക് കാണാൻ പറ്റില്ല എന്നേയുള്ളൂവെന്നും ജാനകി പറയുന്നു. എന്റെ വർക്കുകൾ കണ്ട് എന്നെ ജഡ്ജ് ചെയ്യരുത്. ഞാൻ സെൽഫ് മേഡാണ്. എന്നിൽ ഒരു ആത്മവിശ്വാസം എനിക്ക് തന്നെയുണ്ട്. അത് മുന്നോട്ടും ഉണ്ടാവണം. എല്ലാവരും പിന്തുണക്കണം. ഞാൻ വീട്ടിൽ സ്ഥിരമായി നിൽക്കാത്ത ആളാണ്.

എങ്കിലും അമ്മ എന്നും വിളിക്കും. ഇവിടെ എന്നെ അമ്മയ്ക്ക് കാണം. എനിക്ക് കാണാൻ സാധിക്കില്ല എന്നേയുള്ളു. ഞാൻ എവിടെ വീണാലും നാല് കാലിലേ വീഴൂകയുള്ളു എന്ന് തന്റെ അമ്മയ്ക്ക് അറിയാമെന്നും ജാനകി പറഞ്ഞപ്പോൾ എവിടേയും വീഴാതിരിക്കട്ടെ എന്നായിരുന്നു മോഹൻലാൽ ജാനകിയോടായി പറഞ്ഞത്.

Advertisement