എനിക്കിനി വില്ലൻ വേഷങ്ങൾ ചെയ്യാൻ കഴിയില്ല കാരണം, കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് ; കാൻസർ ബാധിതയായ ഭാര്യയുടെ മരുന്നിന് തന്നെ നല്ലൊരു തുക വേണം : സ്ഫടികം ജോർജ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!

296

മലയാളി മനസ്സിൽ വില്ലനായി സ്ഥാനം നേടിയ നടനാണ് സ്ഫടികം ജോർജ്ജ്. അഭിനയിച്ച കഥാപാത്രത്തിന്റെയോ സിനിമയുടെയോ പേരിൽ അറിയപ്പെടുന്ന ഒരുപാട് നടന്മാര് സിനിമയിൽ സജീവമാണ്.

അത്തരത്തിൽ മോഹൻലാലിന്റെ എക്കാലത്തിയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിൽ വില്ലനായി മികച്ച പ്രകടനം കാഴ്ചവെച്ച ജോർജ് പിന്നീട് സ്പടികം ജോർജ് എന്ന് അറിയപ്പെടാൻ തുടങ്ങി. സിനിമയുടെ ചരിത്രം എടുത്താൽ നായകനായി എത്തിയവർ അങ്ങനെ തന്നെ തുടരും വില്ലനോ സഹ താരമോ ആയി എത്തുന്നവർ അവസാനം വരെ അതേ പേരിലും നിലനിൽക്കും.

Advertisements

ALSO READ

റിമിയുടെയൊക്കെ കൗണ്ടർ കേൾക്കുമ്പോൾ ജ്യോത്സ്നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നിൽക്കാൻ മാത്രമേ പറ്റുന്നുള്ളൂ: സിത്താര

അത്തരത്തിൽ നിരവധി സിനിമകയിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ ഇപ്പോഴത്തെ തന്റെ ജീവിത അവസ്ഥയെ പറ്റി പറയുകയാണ്. കിഡ്നി രോഗം ബാധിച്ചത് കൊണ്ട് കിഡ്നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്.

അതിനിടെ ഭാര്യ ത്രേസ്യമ്മ അർബുദവും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് സ്ഫടികം ജോർജ്. അപ്പോൾ താങ്ങാൻ ദൈവം ഒപ്പം ഉണ്ടായിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.

ഈ അവസ്ഥ കാരണം ഞാൻ കർത്താവിനോട് എനിക്ക് ഈ ഭൂമിയിലെ ജീവിതം മതിയായി എന്നും എന്നെ എത്രയും പെട്ടന്ന് അവിടുത്തെ ലോകത്തിലേക്ക് കൊണ്ട് പോകാണെ എന്ന് ഞാൻ ക ണ്ണീ രോടെ പ്രാർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. പക്ഷെ അപ്പോൾ ദൈവം ഞങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. മരി ക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട്.

എന്റെ പ്രാർഥനകളിലേക്ക് മ,ര,ണം നിരന്തരം കടന്നുവരാൻ തുടങ്ങി. അങ്ങനെ ഇടക്കൊക്കെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. ദൈവത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ അസുഖങ്ങൾ പെട്ടന്ന് സുഖപ്പെടാൻ തുടങ്ങി എന്നും ഞാൻ രോഗമുക്തനായി യെന്നുമൊക്കെ. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ആ സ്വപ്നം സഫലമായി എന്നും അദ്ദേഹം പറഞ്ഞു.

ALSO READ

ഞാനും ചേച്ചിയും സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ലെന്ന് പറഞ്ഞത്, ഒപ്പം നല്ലൊരു ഉപദേശവും തന്നു : നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടിൽ നിൽക്കാനാണ് ആഗ്രഹമെന്ന് സൂരജ് തേലക്കാട്

പഴയത് പോലെ എനിക്കിനി വില്ലൻ വേഷങ്ങൾ ഇനി ചെയ്യാൻ കഴിയില്ല കാരണം ഇടികൊള്ളാൻ വയ്യ. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സിനിമ ഒന്നും ചെയ്യാറില്ലേ എന്ന് ഒരുപാട് പേര് ചോദിക്കാറുണ്ട്, അതുനുള്ള ഉത്തരം ഇതാണ് എന്നെ ആരും ഇപ്പോൾ വിളിക്കാറില്ല. മരുന്നിനു തന്നെ വേണം നല്ലൊരു തുക വേണം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

 

 

Advertisement