അയാൾ എന്റെ ന ഗ് ന വീഡിയോ റെക്കോഡ് ചെയ്തു, ഞാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല, അയാൾ എന്നെ ഇങ്ങോട്ടാണ് ബന്ധപ്പെട്ടത്, വിജയ് ബാബുവിന് എതിരെ വീണ്ടും യുവനടി

14742

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. അടുത്തിടെ വിജയ് ബാബുവിന് എതിരെ ഗുരുതര പീ ഡ ന ആരോപണവുമായി ഒരു യുവ നടി രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ ജാമ്യം എടുത്ത് അന്വേഷണം നേരിടുകയാണ് വിജയ് ബാബു.

ഇപ്പോഴിതാ വിജയ് ബാബുവിന് എതിരെ പീ ഡ ന പരാതി നൽകിയ യുവനടി വീണ്ടും ആരോപണവും ആയി രംഗത്ത്് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ വിജയ് ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് യുവനടിയുടെ പുതിയ ആരോപണം. സിനിമയിൽ വേഷം നൽകണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും നടി ആരോപിച്ചു.

Advertisements

ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയർ നശിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ഇങ്ങനെയാണു നമ്മുടെ സമൂഹത്തിൽ കാര്യങ്ങൾ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം.

Also Read
ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നറിയാം, അതുകൊണ്ട് എല്ലാവരും അനുസരിക്കും, 18 വര്‍ഷത്തോളം അമ്മയുടെ തലപ്പത്തിരുന്നതിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞതിങ്ങനെ

പുരുഷൻ കൊ ല്ലും, ബ ലാ ൽ സം ഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊ ല്ലു മെ ന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താൻ അവസാനിപ്പിക്കും.
കഠിനാധ്വാനം കൊണ്ട് കരിയർ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാൾ ചെയ്തത് എന്താണെന്ന് അറിയാമോ.

നിങ്ങൾക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങൾക്കരികിലേക്ക് ഉടനെത്തും. അയാളെ കുറിച്ചു നിങ്ങൾക്കു കൂടുതൽ മനസിലാക്കാൻ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവൻ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തർക്കും വേണ്ടിയാണിത് ഇനി മിണ്ടാതിരിക്കില്ല. തനിക്കു സിനിമയിൽ വേഷം ലഭിക്കാത്തത് കൊണ്ടാണു താൻ ആരോപണവുമായി വന്നത് എന്നാണയാൾ പറഞ്ഞത്.

അങ്ങനെയൊരു സംഭവമേ ഇല്ല അതയാൾ സൃഷ്ടിച്ചെടുത്തതാണ്. തീർച്ചയായും അയാൾക്കു കഥകൾ മെനയാനറിയാമെന്നും നടി വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാ ത്സം ഗം ചെയ്തു എന്നാണു നടി വെളിപ്പെടുത്തിയത്. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവിൽ നിന്നുനേരിട്ട ലൈം ഗി ക അ തി ക്ര മ ത്തെ കുറിച്ചു പെൺകുട്ടി തുറന്നെഴുതിയത്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവിൽ തന്നെ െലെം ഗി ക മായി ചൂഷണം ചെയ്തെന്നും പെൺകുട്ടി പറയുന്നു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി. തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈം ഗി ക മാ യി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു.

തന്റെ ന ഗ് ന വീ ഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകർക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെ ടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നതായും നടി വ്യക്തമാക്കി.

Also Read
എന്നെപ്പറ്റി ഇതുവരെ ഒരു ഗോസിപ്പും വന്നിട്ടില്ല, തുറന്നുപറഞ്ഞ് സീരിയല്‍ താരം സ്‌നിഷ ചന്ദ്രന്‍

.

Advertisement