നിന്റെ അച്ഛനോട് പോയി പറഞ്ഞു നോക്കെടാ ഡാഷ് മോനെ; തെറി കമന്റിട്ടവന് അതിലും ഇടിവെട്ട് മറുപടി നൽകി സുബി സുരേഷ്

108

അടുത്തകാലത്തായി സോഷ്യൽ മീഡയിയയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന സൈബർ അറ്റാക്കുകകൾ ഒന്നു വേറെ തന്നെയാണ്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും പല രീതികളിലുള്ള കമന്റുകളാണ് സ്ത്രീകൾക്കെതിരെ പലരും പോസ്റ്റ് ചെയ്യുന്നത്.

അത് ചലച്ചിത്ര നടിയോ, സെലിബ്രിറ്റിയോ ആയാൽ അതിന്റെ അളവ് കൂടുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരത്തിൽ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്.

Advertisement

മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്.
ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ്. അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്.

ഇയാളുടെ പ്രൊഫേൽ പിക്ചറും, സ്‌ക്രീൻ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ വന്ന് മോശമായ പദപ്രയോഗം കമന്റ് ചെയ്യും. എന്നിട്ട് ചോദ്യം ചെയ്യുമ്പോൾ അത് തിരുത്തുകയും ചെയ്യും.

അതിന് പുറമെ വാട്ട്സ്അപ്പ് നമ്പർ പറഞ്ഞ് അതിലേക്ക് മെസേജ് അയക്കാനും അയാൾ ആവശ്യപ്പെടുന്നുണ്ടെന്ന് സുബി പോസ്റ്റിൽ പറയുന്നു. വീട്ടിൽ എല്ലാവരോടും ഇതേ ഭഷയിലാണോ നീ സംസാരിക്കുന്നത്.

കൂടുതൽ ചൊറിച്ചിൽ വന്നാൽ സ്വന്തം അച്ഛനോട് പോയി ഈ വാക്കു പറഞ്ഞ് നോക്കൂ എന്നാണ് സുബി കമന്റിന് മറുപടി കൊടുത്തത്. അങ്ങനെ ചെയ്താൽ നീയും അറിയും അതിന്റെ അർത്ഥം കേട്ടോ മോനെ എന്നും സുബി തുറന്നടിക്കുന്നു.

Advertisement