ഗാന്ധർവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി നടിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

3816

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാന്ധർവ്വം. മികച്ച ഗാനങ്ങളും തമാശയും ആക്ഷനും സെന്റിമെൻസും എല്ലാം സമാസമം ചേർന്ന ചിത്രം തകർപ്പൻ വിജയമയാിരുന്നു തിയ്യറ്റിൽ നിന്നും നേടിയെടുത്തത്.

ചിത്രത്തിലെ ശ്രീദേവി മേനോൻ എന്ന നായികയായി എത്തിയത് അതി സുന്ദരിയായ ഒരു നടി ആയിരുന്നു. മുംബൈക്കാരി ആയ മോഡലും നടിയുമായ കഞ്ചൻ എന്ന സുന്ദരി പെൺകുട്ടിയായിരുന്നു മോഹൻലാൽ അവതരിപ്പിച്ച സാം അലക്‌സാണ്ടർ എന്ന കഥാപാത്രത്തിന്റെ കാമുകിയായി എത്തിയത്.

Advertisements

ബാല താരമായിട്ടാണ് കഞ്ചൻ സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് സിനിമകളിൽ ആണ് താരം കൂടുതലും അഭിനയിച്ചത്. എഴുപതുകളിൽ ബാലതാരമായി നിരവധി സിനിമകളിൽ നടി തിളങ്ങിയിരുന്നു. മൻമന്ദിർ സിനിമയിലെ ലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Also Read
ഹസീന ഹനീഫെന്ന പേരുമാറ്റി ഉഷ ആയി, മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനെ പ്രണയിച്ച് കെട്ടിയെങ്കിലും വേർപിരിഞ്ഞു, പിന്നീട് കെട്ടിയത് ബിസിനസ്സുകാരനെ: നടി ഉഷയുടെ ജീവിതം കണ്ടോ

മുതിർന്നപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ കഞ്ചൻ തൊണ്ണൂറിൽ മിസ്സ് ഡൽഹിയായി തിരഞ്ഞെടുക്കപ്പെട്ടതോട് കൂടി ബോളിവുഡിലേക്ക് അഭിനയിക്കാനുള്ള അവസരം തെളിയുകയായിരുന്നു. സൽമാൻഖാൻ നായകനായ സനം ബേവഫ എന്ന സിനിമയിലൂടെയാണ് കഞ്ചൻ നായികയായി പിന്നീട് ബോളിവുഡിൽ എത്തുന്നത്.

വലിയ വിജയം നേടിയ സിനിമയിലെ കഞ്ചന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി. ദോ ഹൻസോ ക ജോദ എന്ന സിനിമയിലാണ് നടി പിന്നീട് അഭിനയിക്കുന്നത്. സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവ്വം എന്ന സിനിമയിലൂടെ മലയാളത്തിലും നടി എത്തി.

ആദ്യമായി അഭിനയിച്ച മലയാള സിനിമ വലിയ വിജയം നേടിയതോടെ മലയാളത്തിൽ അവസരങ്ങൾ തുടർന്നും വരും എന്നാണ് മലയാളി പ്രേക്ഷകർ കരുതിയത്. എന്നാൽ കഞ്ചൻ വീണ്ടും ബോളിവുഡിലെ തിരക്കിലേക്ക് പോവുകയായിരുന്നു. ഗുൽഷൻ കുമാറിന്റെ ശബ്നം എന്ന സിനിമയിൽ നായികായി നടി അഭിനയിക്കാൻ എത്തി. സഞ്ജയ് മിശ്ര ആയിരുന്നു ചിത്രത്തിളെ നായകൻ.

സിനിമയിലെ ഗാനങ്ങളും അക്കാലത്ത് വലിയ ഹിറ്റായി മാറി. കസം തേരി കസം, ക്രാന്തി ക്ഷേത്ര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. പ്രേമ പുസ്തകം എന്ന സിനിമയിലൂടെ തെലുങ്കിലും നടി എത്തി. അക്ഷയ് കുമാർ നായകനായ പാണ്ഡവ്, ഗോവിന്ദ നായകനായ കൂലി നമ്പർ വൺ, ശ്രീദേവി നായികയായി എത്തിയ ആർമി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.

തൊണ്ണൂറുകളുടെ അവസാനത്തോടെ അവസരം കുറഞ്ഞതോടെ സിനിമ അഭിനയം നിർത്തുകയും ചെയ്തു. എങ്കിലും ഗാന്ധർവ്വം എന്ന സിനിമയിലൂടെയും അതിലെ ഹിറ്റ് ഗാനങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ആ താരത്തെ മലായളികൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

Also Read
എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി തോന്നിയ നടി ഭാവനയാണ്, മഞ്ജു വാര്യർക്ക് അത്ര ഭംഗി ഒന്നുമില്ല: സന്തോഷ് വർക്കി

Advertisement