എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി തോന്നിയ നടി ഭാവനയാണ്, മഞ്ജു വാര്യർക്ക് അത്ര ഭംഗി ഒന്നുമില്ല: സന്തോഷ് വർക്കി

1386

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു താരമായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കിയെ എല്ലാവരും വിളിക്കുന്നത്.

ആറാട്ട് കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം എടുത്ത ചാനലുകളുടെ എല്ലാം അടുത്ത് ചെന്ന് മോഹൻലാൽ ആറാടുകയാണെന്ന് പറഞ്ഞായിരുന്നു സന്തോഷിന്റെ റിവ്യൂ. അതിന് ശേഷവും പല ചിത്രങ്ങളുടേയും റിവ്യൂ പറഞ്ഞ് സന്തോഷ് എത്തിയിരുന്നു.

Advertisements

അതേ സമയം പ്രമുഖ നടി നടി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറൽ ആയിരുന്നു. തുടർന്ന് നിത്യാ മേനോനും അമ്മയും സന്തോഷ് വർക്കിക്കെതിരെ രംഗത്തെത്തിയിരുന്നു.

Also Read
ഹസീന ഹനീഫെന്ന പേരുമാറ്റി ഉഷ ആയി, മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനെ പ്രണയിച്ച് കെട്ടിയെങ്കിലും വേർപിരിഞ്ഞു, പിന്നീട് കെട്ടിയത് ബിസിനസ്സുകാരനെ: നടി ഉഷയുടെ ജീവിതം കണ്ടോ

തന്നെയും തന്റെ വീട്ടുകാരെയും നിരന്തരം ഇയാൾ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും അഞ്ചുവർഷമായി തന്റെ പുറകെ ഇയാൾ നടക്കുക ആണെന്നും നിത്യാമേനോൻ പറഞ്ഞിരുന്നു. തുടർന്ന് സന്തോഷ് വർക്കി നിത്യാ മേനോനെ തനിക്ക് ഇനി വേണ്ട എന്നും തന്റെ പ്രണയം അവർ അർഹിക്കുന്നില്ല എന്നും പറഞ്ഞിരുന്നു.

തുടർന്ന് നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുപറഞ്ഞ് സന്തോഷ് വർക്കി രംഗത്ത് എത്തി. അതിനു ശേഷം സംവിധായകയും മോഡലും നടിയുമായ മോനിഷയെ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞ് രംഗത്തെത്തി. ഇതെല്ലാം തന്നെ വലിയ രീതിയിൽ വിവാദമാണ് ഉണ്ടാക്കിയത്.

ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ, നിഖില വിമൽ, കമല ഹാസന്റെ മകൾ അക്ഷര ഹസൻ എന്നിവരോടൊക്കെ ക്രഷ് ആണെന്ന് പറഞ്ഞിരുന്നു സന്തോഷ് വർക്കി. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. വീഡിയോയിൽ സന്തോഷ് വർക്കി പറയുന്നത് നടി ഭാവനയെ കുറിച്ചാണ്.

എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി എനിക്ക് തോന്നിയ നടി ഭാവന ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. എന്നെക്കാളും ഒരു മാസം മൂത്തത് ആണ് ഭാവന, മഞ്ജു വാര്യരെ എനിക്കിഷ്ടം ആണ്, പക്ഷേ മഞ്ജു വാര്യർക്ക് അത്ര ഭംഗി ഒന്നുമില്ലെന്നും സന്തോഷ് വർക്കി പറയുന്നു.

സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ പെണ്ണുങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി എനിക്ക് തോന്നിയത് ഭാവനയെ ആണ്. ഭാവന വളരെ ക്യൂട്ട് ആണ് എന്നെക്കാളും ഒരു മാസം മൂത്തതാണ് ഭാവന നല്ല ഭംഗിയുണ്ട്. നല്ല ക്യൂട്ട് ആണ് മഞ്ജുവാര്യരെ എനിക്കിഷ്ടമാണ് പക്ഷേ അത്ര ഭംഗി ഒന്നുമില്ല.

എനിക്ക് ഭംഗിയുള്ളതായി തോന്നുന്നത് നോർത്തിന്ത്യൻ നടിമാരെയാണ്. എനിക്ക് ജൂഹി ചൗളയെ ഭയങ്കര ഇഷ്ടമാണ്. ഹേമമാലിനി, ജയപ്രഭ എല്ലാവർക്കും നല്ല ഭംഗി ഉണ്ടെന്നും സന്തോഷ് വർക്കി പറയുന്നു.

Also Read
ഓഫീസിൽ വെച്ച് ജോലി സമയത്ത് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ട് മാനേജരും ജീവനക്കാരിയും, എട്ടിന്റെ പണികൊടുത്ത് സഹ പ്രവർത്തകർ

Advertisement