നിനക്ക് ഈ വേഷം കൂതറയായും അഭിനയിക്കാം വൃത്തിയായും അഭിനയിക്കാം, പക്ഷേ; സ്പിരിറ്റിലേക്ക് വിളിക്കുമ്പോൾ രഞ്ജിത് പറഞ്ഞത് വെളിപ്പെടുത്തി നന്ദു

313

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നന്ദു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയെങ്കിലും ആദ്യമൊന്നും താരത്തെ അധികം പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നില്ല. മോഹൻലാൽ ചിത്രമായ സ്പിരിറ്റിലെ നന്ദുവിന്റെ കഥാപാത്രം ഏറെ കൈയ്യടി
നേടിയിരുന്നു.

ഇതോട് കൂടി അഭിനയ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ മാത്രം ലഭിച്ചിരുന്ന താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങി. ഇതോടെ താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങി. അതേ സമയം ഈ രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ വിളിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നന്ദു ഇപ്പോൾ. ആദ്യം ഈ പടത്തിന്റെ കാര്യം പറയാൻ വിളിച്ചത് ശങ്കർ രാമകൃഷ്ണനാണെന്നും പിന്നീടാണ് രഞ്ജിത്ത് വിളിച്ചതെന്നും നന്ദു പറയുന്നു.

Advertisements

Also Read
ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല: ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പുറത്തുവിട്ട് സായി പല്ലവി

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നന്ദുവിന്റെ തുറന്നു പറച്ചിൽ. മദ്യപാനിയായാണ് അഭിനയിക്കേണ്ടത്. നിനക്കീ കഥാപാത്രം കൂതറയായും അഭിനയിക്കാം വൃത്തിയായും അഭിനയിക്കാം. വൃത്തിയായി അഭിനയിച്ചാൽ ഈ ഒറ്റ സിനിമകൊണ്ട് നിന്റെ ജീവിതം മാറുമെന്നും രഞ്ജിത്ത് പറഞ്ഞു.

ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളർത്തി ഏറ്റവും വൃത്തികെട്ട രൂപത്തിൽ എന്റെ മുന്നിൽ വന്ന് നിൽക്കണമെന്നും രഞ്ജിത്ത് പറഞ്ഞു എന്നും നന്ദു പറയുന്നു. മധുപാലിന്റെ ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി നന്നായി ഡയറ്റ് ചെയ്തിരുന്നതുകൊണ്ട് സ്പിരിറ്റിന് വേണ്ടി പ്രത്യേകം ഡയറ്റ് ചെയ്യേണ്ടി വന്നില്ലെന്നും നന്ദു പറഞ്ഞു.

സിനിമയുടെ മുഴുവൻ കഥയും തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്ററിൽ പോയി പടം കണ്ടപ്പോഴാണ് മുഴുവൻ കഥയും മനസ്സിലായതെന്നും നന്ദു പറയുന്നു. എന്റെ ഒരു സീനിലാണ് സിനിമ അവസാനിക്കുന്നതെന്നോ ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തതെന്നോ അറിയില്ലായിരുന്നു. പടം കണ്ടപ്പോഴാണ് അതെല്ലാം മനസ്സിലായത്. കഥാപാത്രത്തിന് നൽകിയ പ്രാധാന്യം കണ്ടപ്പോൾ സന്തോഷം തോന്നിയിരുന്നു എന്നും നന്ദു വ്യക്കതമാക്കി.

Also Read
കുടുംബവിളക്കിലെ വേദികയുമായി തനിക്ക് റിയൽ ലൈഫിലും സാമ്യമുണ്ട്: തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

Advertisement