മഞ്ജു വാര്യർ, കാവ്യ മാധവൻ, ഉർവശി, ശോഭന ഇവരിൽ ആരുടെ ഒപ്പം അഭിനയിക്കാനാണ് അഭിനയിക്കാൻ ആഗ്രഹം; നിവിൻ പോളി പറഞ്ഞ പേര് കേട്ട് കൈയ്യടിച്ച് ആരാധകർ

9987

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ എത്തി പിന്നീട് മലയാളത്തിലെ യുവ സൂപ്പർതാരമായി മാറിയ നടനാണ് നിവിൻ പോളി. ആദ്യകാലത്ത് ചെറുതും വലൂതുമായി വേഷങ്ങളിൽ ഒക്കെയായി പതിയെ ചുവടുറപ്പിച്ചു നിവിൻ പോളി. വീനീത് ശ്രീനിവാസന്റെ തന്നെ തട്ടത്തിൻ മറയത്ത് എന്ന സിനിമ പുറത്തിറങ്ങിയതോടെ നിവിൻ പോളിയുടെ ഗ്രാഫ് തന്നെ മാറി മറിഞ്ഞു.

പിന്നീട് നേരം, ബാഗ്ലൂർ ഡേയ്‌സ്, പ്രേമം, ആക്ഷൻ ഹീറോ ബിജു, കായംകുളം കൊച്ചുണ്ണി, മിഖായേൽ, ലവ് ആക്ഷൻ ഡ്രാമാ, മൂത്തോൻ തുടങ്ങി ഒന്നിനൊന്ന് വിജയങ്ങളായ വമ്പൻ ചിത്രങ്ങളുമായി നിവിൻ പോളി സൂപ്പർതാര പദവിയിലേക്ക് ഉയരുകയായിരുന്നു. മോഹൻലാൽ അടക്കമുള്ള മലയാള സിനിമയിലെ നിരവധി മുതിർന്ന താരങ്ങൾക്ക് ഒപ്പവും നിവിൻ അഭിനയിച്ചു കഴിഞ്ഞു.

Advertisements

നിരവധി യുവ സുന്ദരിമായിരുടെ നായകനായികഴിഞ്ഞ തനിക്ക് ഒരു നടിയുടെ കൂടെ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് നിവിൻ പോളി. കൈരളി ടിവിയിലെ ജെബി ജംങ്ഷനിൽ ആയിരുന്നു നിവിൻ പോളിയുടെ വെളിപ്പെടുത്തൽയ.

Also Read
രണ്ടാം ഭർത്താവ് ദേവനും ഒത്തുള്ള ആദ്യ പിറന്നാൾ, ഭർത്താവിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി നടി യമുന

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടി ശോഭനയ്ക്ക് ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് നിവിൻ പോളി റാപ്പിഡ് റൗണ്ട് സെഷനിൽ പറയുന്നത്. ഉർവശി, മഞ്ജു വാര്യർ, കാവ്യ മാധവൻ, ശോഭന എന്നീ കൂട്ടത്തിൽ നിന്നാണ് നിവിൻ ശോഭനയുടെ പേര് പറഞ്ഞത്.

അതുപോലെ ഒരു നടനെന്ന നിലയിൽ സിനിമയുടെ വിജയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്നും നിവിൻ പോലി പറയുന്നു. സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീർന്നുവെന്നും താൻ വിശ്വസിക്കുന്നില്ലെന്നും നിവിൻ പറയുന്നു.

റോഷൻ ആൻഡ്രൂസിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോഴാണ് കൂടുതൽ രസകരമായി തോന്നിയിട്ടുള്ളതെന്നും അഭിമുഖത്തിൽ നിവിൻ പോളി വ്യക്തമാക്കി. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിൻ പോളിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഉടൻ ഈ ചിത്രം തീയ്യറ്ററുകളിലേക്ക് എത്തും.

Also Read
ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല: ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പുറത്തുവിട്ട് സായി പല്ലവി

Advertisement