വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം, പെട്ടെന്ന് മാറിയപ്പോൾ അടികിട്ടിയത് പോലെയായി: തുറന്ന് പറഞ്ഞ് ആര്യ

383

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് ആര്യാ ബാബു.
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് താരം സുപരിചിതയാകുന്നത്. പിന്നീട് മലയാളികളുടെ പ്രയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയും ആരിയ എത്തിയിരുന്നു.

ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരിക്കെയാണ് ആര്യയെ പ്രേക്ഷകർ അടുത്ത് അറിയുന്നത്. ഇപ്പോൾ ഇതാ തന്റെ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ആര്യ തുറന്നു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആര്യയുടെ തുറന്നു പറച്ചിൽ. ആര്യാ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

Also Read: എന്നെ അക്ഷയ് യഥേഷ്ടം ഉപയോഗിക്കുക ആയിരുന്നു, വേറെ ആളെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കിയിട്ടു പോയി; അക്ഷയ് കുമാറിന്റെ കൊടും വഞ്ചന വെളിപ്പെടുത്തി ശിൽപാ ഷെട്ടി

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ച ആളാണ് ഞാൻ. എന്റെ പതിനെട്ടാമത്തെ വയസിൽ വിവാഹം നടന്നു. ആ സമയത്താണ് അച്ഛനെയും അമ്മയെയും ഓർക്കുന്നതും മിസ് ചെയ്യുന്നതും. അതുവരെ എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന ആത്മ വിശ്വാസം ആയിരുന്നു.

പെട്ടെന്ന് അവരുടെ അടുത്ത് നിന്നും മാറി പോയപ്പോഴാണ് എനിക്കും അവർക്കും അതൊരു അടി കിട്ടിയത് പോലെ തോന്നിയത്. അച്ഛനും എന്നെ മിസ് ചെയ്തിരുന്നു. ആ സമയത്താണ് ഞാനും അച്ഛനും തമ്മിലൊരു ബോൻഡിങ് വരുന്നത്.

പിന്നീടത് ഭയങ്കര ശക്തമായ ബോൻഡിങ്ങിലേക്ക് എത്തി. ഇപ്പോഴത്തെ കുട്ടികൾ നമ്മളെ പോലെയല്ല. അവർ അമ്മമാരുടെ കാര്യത്തിലൊക്കെ ഇടപെടുന്നത് അത്ഭുതമാണ്. തന്റെ മകൾക്കിപ്പോൾ ഒൻപത് വയസേയുള്ളു. അവൾ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങൾ കണ്ടാൽ നമ്മൾ അന്തം വിട്ടിരുന്ന് പോവും.

ഒൻപത് വയസിൽ ഞാനൊക്കെ എന്താണ് ചെയ്ത് കൊണ്ടിരുന്നതെന്ന് ഇപ്പോൾ ഓർക്കാറുണ്ട്. അവർ ചിന്തിക്കുന്ന രീതി വേറെയാണ്. അത് ഏറെ അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമാണ് അവരുടെ ചിന്തകൾ.

ജനറേഷൻ മാറി വരുന്നതിന് അനുസരിച്ച് എല്ലാത്തിലും മാറ്റമുണ്ടാവുമെന്ന് കരുതുന്നു. നമ്മൾ കണ്ടു കൊണ്ടിരുന്ന കാര്യങ്ങളല്ലല്ലോ ഇപ്പോൾ അവർ കാണുന്നത്. അവർ വളർന്ന് കൊണ്ടിരിക്കുന്ന സാഹചര്യം ഒക്കെ വളരെ വ്യത്യസ്തമാണ്.

കുട്ടികൾ വളരെ പെട്ടെന്ന് അതിനെ ഉൾകൊള്ളുന്നു. ഭയങ്കര പക്വത ഉള്ളവരായിട്ടാണ് ഇപ്പോഴത്തെ പിള്ളേർ പെരുമാറുന്നത് എന്നും ആര്യ വ്യക്തമാക്കുന്നു.

Also Read:അമ്മ ക്ലബ്ബ് ആണെങ്കിൽ ആ ക്ലബ്ബിൽ അംഗമാകാൻ ഞാനില്ല രാജിവയ്ക്കും, ഇടവേള ബാബു മാപ്പ് പറയണം, വിജയ് ബാബു രാജി വെക്കണം: തുറന്നടിച്ച് ഗണേഷ് കുമാർ

Advertisement