Home Entertainment Celebrities

രഹസ്യ വിവാഹത്തിന് ശേഷം ഭർത്താവിന് ഒപ്പമുള്ള ആദ്യ യാത്രയുടെ ചിത്രം പങ്കുവെച്ച് ഭ്രമണത്തിലെ ഹരിത നടി സ്വാതി, ഹണിമൂണിലേണോ എന്ന് ആരാധകർ

144

മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷരുടെ പ്രിയ താരമാണ് സീരിയൽ നടി സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.

ലോക് ഡൗണിനിടെ കഴിഞ്ഞയാഴ്ചയാണ് താരം രഹസ്യമായി വിവാഹിതയായത്. പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിലൂടെ സ്വാതി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോസുമാണ് വൈറലാവുന്നത്.

Advertisements

പാലക്കാടേക്ക് പോകുന്ന വഴിയാണ് കേരളത്തിന്റെ കളപ്പുരയാണ. എനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പോസ്റ്റിന് താഴെ സ്വാതി കുറിച്ചിരിക്കുന്നത്. അതിനൊപ്പം ഫോട്ടോസും വീഡിയോയും എടുക്കുന്നതിന് വേണ്ടിയാണ് മാസ്‌ക് താഴ്ത്തി വെച്ചിരിക്കുന്നതെന്ന് കൂടി സ്വാതി സൂചിപ്പിച്ചിട്ടുണ്ട്.

ഭർത്താവ് പ്രതീഷും സ്വാതിയും മാത്രം കാറിലായിരുന്നു പാലക്കാടേക്ക് യാത്ര പുറപ്പെട്ടത്. കാറിനുള്ളിൽ നിന്നും ഡ്രൈവ് ചെയ്യുന്നതും പ്രതീഷ് എടുത്തതുമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
ഹണിമൂൺ ചിത്രങ്ങളാണോ ഇതെന്നാണ് ആരാധകരുടെ സംശയം.

ലോക്ക് ഡൗണായതിനാൽ ഇരുവർക്കും എവിടെയും പോകാൻ സാധിച്ചിരുന്നില്ല. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സ്വാതി നിത്യാനന്ദും പ്രതീഷ് നെന്മാറയും വിവാഹിതരാവുന്നത്.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് മാതാപിതാക്കളുടെ ഏകമകളായ സ്വാതി.

ചെമ്പട്ട് എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വാതിയെ ശ്രദ്ധേയയാക്കിയത് ഭ്രമണത്തിലെ ഹരിതയാണ്. കഴിഞ്ഞ രണ്ടര വർഷത്തെ പ്രണയത്തിനൊടുവിലാണ് ഭ്രമണത്തിന്റെ പിന്നണി പ്രവർത്തകനായ പ്രതീഷിനെ സ്വാതി വിവാഹം ചെയ്തത്.

വീട്ടുകാർക്ക് വിവാഹത്തിന് എതിർപ്പുള്ളതായി താരം വ്യക്തമാക്കിയിരുന്നു. ഒടുവിൽ രഹസ്യമായി പ്രതീഷിനൊപ്പം ഒരമ്പലത്തിൽ പോയി താലികെട്ടുകയായിരുന്നു.

Advertisement