വലിയ ആളാണെന്ന ഭാവമാണ് അവർക്ക്, സായ് പല്ലവിയേക്കാൾ എന്ത് കൊണ്ടും നല്ലത് തമന്നയാണ്; സായ് പല്ലവിക്ക് എതിരെ ആഞ്ഞടിച്ച് ചിയാൻ വിക്രം

221

നിവിൻ പോളിയുടെ പ്രേമം എന്ന സിനിമയിലെ മലർ മിസ്സായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് സായി പല്ലവി. പിന്നീട് ദുൽഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരൻ എന്ന സിനിമയിലും സായ് പല്ലവി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ സായിപല്ലവിക്കി എതിരേ തെലുങ്ക്, തമിഴ് സിനിമയിൽ വ്യാപക പരാതിയായിരുന്നു ഒരു കാലത്ത് പ്രവഹിച്ചിരുന്നത്. താരം സെറ്റിൽ അനാവശ്യ നിബന്ധനകളാണ് വയ്ക്കുന്നതെന്നും സഹതാരങ്ങളും സംവിധായകരും നടിയെ കൊണ്ട് തോറ്റെന്നുമായിരുന്നു റിപ്പോർട്ടുകൽ.

Advertisements

മുമ്പ് ഒരിക്കൽ ‘മിഡിൽ ക്ലാസ് അബ്ബായി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സായ് പല്ലവിയുടെ പെരുമാറ്റം കാരണം നടൻ നാനി സെറ്റിൽ നിന്നിറങ്ങി പോയിരുന്നു. അതേ പോലെ കാരുവിലെ നായകൻ നാഗശൗര്യയും സായിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

സെറ്റിൽ വളരെ മോശമായിട്ടാണ് നടിയുടെ പെരുമാറ്റം. തെലുങ്കിലെയും സെറ്റിലെയും എല്ലാവരേയുംകാൾ വലുത് താനാണെന്ന ഭാവമാണുള്ളതെന്നുമാണ് നാഗശൗര്യ തുറന്നടിച്ചത്. ഇതിനിടെ സായിയേക്കുറിച്ച് വലിയ താൽപ്പര്യമില്ലാതെ പ്രതികരിച്ചിരുന്നത് നടൻ വിക്രമാണ്.

വിക്രം നായകനായി എത്തിയ സ്‌കെച്ചിൽ ആദ്യം പരിഗണിച്ചത് സായി പല്ലവിയേയാണ്. കരാർ ഒപ്പിട്ട നടി പക്ഷേ അവസാന നിമിഷം കാര്യം വ്യക്തമാക്കാതെ പിന്മാറുകയായിരുന്നു. ഇതോടെയാണ് തമന്ന നായികയായി എത്തിയത്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴായിരുന്നു വിക്രമിന്റെ പ്രതികരണം. ‘ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ടും യോഗ്യ തമന്ന തന്നെയാണ്’ എന്നായിരുന്നു നടന്റെ പ്രതികരണം. എന്തായാലും സായിപല്ലവിയെ അന്യഭാഷ സിനിമയിൽ നിന്ന് ഇപ്പോൾ പലരും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്.

പ്രേമം, കലി, അതിരൻ എന്നീ സിനിമകൾ മലയാളത്തിൽ ചെയ്ത സായ് പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. അതിനിടയിൽ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചർച്ചകൾ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല.

വിക്രത്തിനൊപ്പം സ്‌കെച്ചിൽ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാൽ, പിന്നീട് തമന്നയാണ് നായികയായി എത്തിയത്. ചിത്രത്തിൽ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ സായ് പല്ലവിയെക്കാൾ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞത തമിഴകത്തെ ചർച്ചാ വിഷയം തന്നെയായിരുന്നു.

സായ് പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്. ചിത്രത്തിൽ ഒരു ബ്രാഹ്മണ പെൺകുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയേക്കാൾ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു.

Advertisement