അഞ്ച് പ്രസവിച്ച മമ്മിയെ എനിക്ക് പിന്നിലാക്കണം, ഉറപ്പായും ഞാൻ ആറ് തവണ പ്രസവിക്കും: ഉറച്ച തീരുമാനവുമായി ഷംന കാസിം

1050

മലയളത്തില സ്വകാര്യചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് ഷംന കാസ്സിം. കമൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അഭിനയ ജീവിതം ആരംഭിക്കുന്നത്.

മലയാളത്തിൽ മമ്മൂട്ടി.ും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം ഷംന അഭിനയിച്ചിട്ടുണ്ട്. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരൻ, എന്നിവയാണ് അഭിനയിച്ച പ്രധാനപ്പെട്ട മലയാളചിത്രങ്ങൾ. കൂടാതെ 2012ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisements

2007ൽ പ്രദർശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായിട്ടാണ് ഷംന അഭിനയിച്ചത്. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.

മലയാള ചിത്രങ്ങൾക്കു പുറമെ തമിഴ് തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായിരുന്നു. ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.

ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്
അടുത്തിടെ വിവാഹാലോചനയുടെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഷംന കാസിം നിറഞ്ഞുനിന്നിരുന്നു.

ഇപ്പോളിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾതുറന്നുപറയുകയാണ്. ഷംന കാസിമിന്റെ വാക്കുകൾ ഇങ്ങനെ:

കണ്ണൂർ തയ്യിലാണ് ഞങ്ങളുടെ കുടംബം.എന്റെ ഡാഡി കാസിം, മമ്മി റംല ബീവി. ഞാനും നാല് സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോൾ സ്ട്രഗിൾ അനുഭവിച്ചത് ഞാനല്ല.

ഞാനൊരു കലാകാരിയാകണം, അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു നിർബന്ധം. ഡാൻസ് പഠിച്ച് തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടെയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.

എനിക്ക് ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം. ഞങ്ങൾ അഞ്ച് മക്കളായിരുന്നു. ഞാൻ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കുമെന്ന്. അപ്പോൾ മമ്മ പറയും, പറയാൻ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്പോൾ കാണാം എന്ന്.

ഞാൻ വളരെ സീരിയസായാണ് പറയുന്നത്. ഗർഭിണിയാകുക,അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഉറപ്പായും ഞാൻ ആറ് പ്രസവിക്കും മമ്മിയെ പിന്നിലാക്കുമെന്നും ഷംന പറയുന്നു.

Advertisement