ഇവർ ആരൊക്കെയാണെന്ന് മനസ്സിലായോ, 2 സൂപ്പർ സ്റ്റാറുകളുടെ കുട്ടിക്കാല ചിത്രം വൈറൽ

458

സോഷ്യൽ മീഡിയയിൽ നിന്നും സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് പലപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. രസകരമായ കമന്റുകളോടെ പലപ്പോഴും പങ്കുവയ്ക്കപ്പെടാറുള്ള സൂപ്പർ സ്റ്റാറുകളുടെ കുട്ടിക്കാല ചിത്രങ്ങൾ ചിലപ്പോൾ തിരിച്ചറിയാൻ പോലും കഴിയാറില്ല.

ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സൂപ്പർ സ്റ്റാറുകളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളായ വിജയിയുടെയും സൂര്യയുടെയും കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Advertisements

ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കൾ ആണെന്ന് പറയുന്ന ചിത്രമാണ് ഇത്. മുതിർന്ന തമിഴ് ചലച്ചിത്ര താരവും സൂര്യയുടെ പിതാവുമായ ശിവകുമാറിന്റെ ഇടത്തും വലതുമായി സൂര്യയും വിജയിയും നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

സൂര്യയേക്കാൾ ഒരു വയസിന് മൂത്ത ആളാണ് വിജയ്. ഇരുവരും കോളജ് കാലത്തും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. തമിഴത്തെ സൂപ്പർ സ്റ്റാറുകളായ ഇരുവരും രണ്ട് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നേർക്ക് നേർ, ഫ്രണ്ട്‌സ് എന്നിവയാണ് ഈ സൂപ്പർ താരങ്ങൾ ഒന്നിച്ച ചിത്രം.

അതേസമയം സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സുരരൈ പോട്രു. ഒക്ടോബർ 30 ന് ആമസോൺ പ്രൈം വഴി ചിത്രം പ്രേക്ഷകരിലേക്കെത്തും. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖിയ എന്റർടെയ്ൻമെന്റ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായ വിജയ് ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് കൈതിക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ.

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാമ് വില്ലൻ. മാളവിക മോഹനാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതസംവിധാനം നിർവ്വഹിച്ച മാസ്റ്ററിലെ ഗാനങ്ങൾ ഇതിനോടകം തന്നെ വൈറലായി.

Advertisement