Home Entertainment

മോഹൻലാലിന്റെ ആ നായികാ വേഷം ഞാൻ ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടി കരഞ്ഞുകൊണ്ട്: തുറന്നുപറഞ്ഞ് മേനക

128

ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്നു നടി മേനക. പിന്നീട് നിർമ്മാതാവ് സുരേഷ്‌കുമാറിനെ വിവാഹം കഴിച്ചതോടെ താരം സിനിമാ രംഗം വിടുകയായിരുന്നു. ഇപ്പോഴത്തെ തെന്നിന്ത്യൻ യുവ താര സുന്ദരി മേനകയുടെ മകളാണ്.

അതേ സമയം അക്കാലത്ത് നായക വേഷങ്ങൾക്കൊപ്പം തന്നെ ഇമേജുള്ള നായിക വേഷങ്ങളായിരുന്നു മേനക എന്ന നടിയെ തേടിയെത്തിയിരുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നിരവധി സിനിമകളിലും മേനക വേഷമിട്ടു.

Advertisements

വെറുതെ നായകന്റെ നിഴലായി നിന്ന് പ്രണയിനി കഥാപാത്രങ്ങൾ ചെയ്ത നടിയായിരുന്നില്ല മേനക. ഫാസിലിന്റെയും, പ്രിയദർശന്റെയും സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി മേനക.

എന്നാൽ തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നഷ്ടം വിഷ്ണുലോകം എന്ന സിനിമയിലെ നായിക കഥാപാത്രം വിട്ടു കൊടുത്തതായിരുന്നുവെന്ന് മേനക തുറന്നു പറയുകയാണ് ഇപ്പോൾ.

കമലിന്റെ സംവിധാനത്തിൽ 1991ൽ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വിഷ്ണുലോകം ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ഉർവ്വശിയും ശാന്തികൃഷ്ണയും നായികാമാരായി എത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് ടിഎ റസാഖ് ആയിരുന്നു.

വിഷ്ണുലോകത്തിലെ വേഷം വിട്ടുകൊടുത്തിനെ കുറിച്ച് മേനകയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ നിർമ്മിച്ച വിഷ്ണുലോകത്തിൽ നായികയായി അഭിനയിച്ചത് ശാന്തി കൃഷ്ണയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ടു ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. ആ സിനിമയിൽ നായികയായി അഭിനയിക്കാനിരുന്നത് ഞാനായിരുന്നു.

പക്ഷേ മൂത്ത മോള് കുഞ്ഞായിരുന്നതിനാൽ എനിക്കതിന് സാധിച്ചില്ല. കരഞ്ഞു കൊണ്ടാണ് ഞാൻ അതിലെ വേഷം ശാന്തിക്ക് വിട്ടുകൊടുത്തതെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മേനക വെളിപ്പെടുത്തുന്നു.

Advertisement