ഇത് കാണാൻ നിന്റെ അമ്മ ഇല്ലാത്തത് നന്നായി, താൻ നേരിട്ട അപമാനങ്ങൾ വെളിപ്പെടുത്തി ജാൻവി കപൂർ

60

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താര റാണി ആയിരുന്നു അന്തരിച്ച നടി ശ്രീദേവി. ഇപ്പോഴിതാ ശ്രീദേവിയുടെ മകൾ ജാൻവി ബോളിവുഡിലെ താരമായിരിക്കുന്നു. ജാൻവി തെലുങ്കിലൂടെ തെന്നിന്ത്യൻ സിനിമയിലേക്കും എത്തുകയാണ്.

വിജയ് ദേവരകൊണ്ടയുടെ നായികയായി ജാൻവി തെലുങ്കിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തമിഴിലെ ഒരു പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Advertisements

അതേ സമയം അമ്മ ശ്രീദേവിയുടെ പാത പിൻതുടരുകയാണ് മക്കളായ ജാൻവി കപൂറും, ഖുഷി കപൂറും. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ ആരാധകരുടെ കണ്ണിലുണ്ണിയാകാൻ ജാൻവിയ്ക്ക് കഴിഞ്ഞു. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം.

നിരവധി തവണ സൈബർ ബുള്ളിയിങ്ങിന് ജാൻവി ഇരയായിട്ടുണ്ട്. ആദ്യ ചിത്രം മുതൽ താൻ രൂക്ഷമായ പരിഹാസത്തിനും വിമർശനത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ജാൻവി കപൂർ.
അമ്മ ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ച് പറഞ്ഞു കൊണ്ടുള്ള ട്രോളുകൾ പോലും താൻ നേരിട്ടെന്നാണ് ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞത്.

വിമർശനങ്ങൾ എന്നെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ ആദ്യ സിനിമ പുറത്തു വന്നപ്പോൾ, ഇത് കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നു പറഞ്ഞു കൊണ്ടുള്ള കമന്റുകൾ വരെ വന്നു. അതൊന്നും എന്നെ ബാധിക്കാതിരിക്കാൻ നോക്കാറുണ്ട്. എനിക്ക് കൂടുതൽ മികച്ചതാവാനുള്ള അവസരമായാണ് അത്തരം വിമർശനങ്ങളെ കണക്കാക്കുന്നതെന്നും ജാൻവി വ്യക്തമാക്കി.

Advertisement