വൃത്തികെട്ട ഷോയാണത്, മറ്റുള്ളവരുടെ ബാത്ത്റൂമും പാത്രവും കഴുകാനും ക്യാമറയ്ക്ക് മുൻപിൽ തല്ലുപിടിക്കാനും എന്നെ കിട്ടില്ല; തുറന്നടിച്ച് ലക്ഷ്മി മേനോൻ

5160

മലയാളിയായ ലക്ഷ്മി മേനോൻ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായിക നടിയാണ്. വിനയൻ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലെ സഹനടിയായിയായണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ അവതാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ് നടി. അതേ സമയം തമിഴ് ബിഗ്ബോസിലെ നാലാം സീസണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ് ഇപ്പോ.

Advertisements

ലക്ഷ്മി മേനോൻ തമിഴ് ബിഗ്ബോസിൽ മൽസരാർത്ഥിയായി പങ്കെടുക്കുമെന്ന വിധത്തിൽ വാർത്തകൾ എത്തിയിരുന്നു. ഇപ്പോൾ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

മറ്റുള്ളവരുടെ പാത്രവും ബാത്ത്റൂമും കഴുകാനും ക്യാമറയ്ക്ക് മുൻപിൽ തല്ലുപിടിക്കാനും താൻ ഇല്ലെന്ന് ലക്ഷ്മി സോഷ്യൽ മാഡിയകളിൽ കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സ്റ്റോറിയിലൂടെയാണ് താൻ ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് വിവരം താരം വ്യക്തമാക്കിയത്.

ലക്ഷ്മി മേനോന്റെ കുറിപ്പ് ഇങ്ങനെ:

ബിഗ് ബോസ് ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല. ഇപ്പോഴും എപ്പോഴും മറ്റുള്ളവരുടെ പാത്രമോ ടോയ്ലറ്റോ ഞാൻ കഴുകാൻ പോകുന്നില്ല. ഒരു ഷോയുടെ പേരിൽ കാമറയ്ക്ക് മുന്നിൽ തല്ലുകൂടാനും എനിക്കാവില്ല. ഇനി ആരും ഈ വൃത്തികെട്ട ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.

അതേ സമയം നടിയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. പ്ലേറ്റുകളും ബാത്ത്റൂമും കഴുകുന്നവരെപ്പറ്റി മോശമാക്കി പരാമർശിച്ചു എന്നായിരുന്നു നടിക്കെതിരെ ഉയർന്ന ആരോപണം. വിമർശന സന്ദേശങ്ങൾ കനത്തതോടെ രൂക്ഷഭാഷയിൽ പ്രതികരിച്ച് താരം വീണ്ടും രംഗത്തെത്തി.

ഞാൻ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതിൽ ആരും തലയിടേണ്ട ആവശ്യമില്ല.
ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്.

എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്ന് വിഡിയോയിലൂടെ താരം പറഞ്ഞു.

തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോന്റെ അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റും അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്.

പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയായ ശേഷം ബിഎ സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു.
അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

സുന്ദരപാണ്ഡ്യനും അതിനുശേഷം ഇറങ്ങിയ അടുത്ത മൂന്ന് തമിഴ് ചിത്രങ്ങളും വാണിജ്യ വിജയകരമായിരുന്നു.സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം’എന്ന് എസ്‌ഐഎഫ്വൈ റിപ്പോർട്ട് ചെയ്തു.

പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വിജയകരവും ജനപ്രിയവുമായ നടിമാരിലൊരാളായി.
സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ലക്ഷ്മി മേനോൻ കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement