സായി പല്ലവിയുടെ റൗഡി ബേബിയുമായി നവ്യാ നായർ, ഇതൊക്കെ എന്ത് സായി പല്ലവി വേറെ ലെവലാണെന്ന് ആരാധകർ

156

തമിഴകത്തെ സൂപ്പർതാരങ്ങളായ സായി പല്ലവിയും ധനുഷും ചേർന്ന് ആടിത്തകർത്ത മാരി 2 വിലെ റൗഡി ബേബി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. പ്രായഭേദമെന്യേ എല്ലാവരും ഏറ്റെടുത്ത ഈ ഗാനം സമൂഹമാധ്യമങ്ങൾ ഹിറ്റാണ്.

ഇപ്പോഴിതാ നടി നവ്യാ നായരും ഗാനത്തിന് ചുവടുവച്ചിരിക്കുന്നു. നവ്യാ നായരുടെ കിടിലൻ റൗഡി ബേബി ഡാൻസ് എന്ന പേരിൽ യൂട്യൂബിലടക്കം ഹിറ്റായ വിഡിയോ ഇതിനോടകം തന്നെ സൂപ്പർഹിറ്റായിട്ടുണ്ട്.
അതേ സമയം നവ്യാ നായരുടെ റൗഡി ബേബി യൂ ട്യൂബിൽ ഏഴ് ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ്.

Advertisements

താരത്തിന്റെ നൃത്ത ചുവടിനെ അഭിനന്ദിച്ചു ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ അത്രേയും ഊർജം ഇല്ലെങ്കിലും നവ്യ നന്നായി ചെയ്തുവെന്നാണ് ഭൂരിപക്ഷം അഭിപ്രായം. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് റൗഡി ബേബി. സായ് പല്ലവിയുടെ പകരം വെക്കാൻ സാധിക്കാത്ത നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

റൗഡി ബേബി എന്ന ഗാനം യൂ ട്യൂബിൽ കുറെ നാളുകൾ ട്രേഡിങ് പൊസിഷനിൽ ഉണ്ടായിരുന്നു.
ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ റൗഡി ബേബി എന്ന ഗാനം 959 മില്യൻ കാഴ്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ യൂ ട്യൂബിൽ സ്വന്തമാക്കിയിരിക്കുന്ന ഗാനമായി റൗഡി ബേബി മാറുകയായിരുന്നു.

നവ്യയുടെ മെയ് വഴക്കത്തെയും ഭാവാഭിനയത്തെയും അഭിനന്ദിക്കുന്നുണ്ടെങ്കിലും സായി പല്ലവിയുടെ ചുവടുകൾക്ക് ഒപ്പമെത്താൻ നവ്യകായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സായി പല്ലവി വേറെ ലെവലാണെന്നും സായിയെ പോലെ നൃത്തം ചെയ്യാൻ നവ്യക്ക് പറ്റൂല്ലെന്നുമൊക്കെയാണ് ചിലർ അഭിപ്രായപ്പെടുന്നത്.

എന്തുതന്നെയായാലും ഇരുവരുടെയും റൗഡി ബേബി ചുവടുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിലും യഥാർത്ഥ റൗഡി ബേബി ഇപ്പോഴും യൂട്യൂബിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നൃത്തരംഗത്തിൽ ധനുഷിന്റെ ഒരുപടി മുകളിലായിരുന്നു സായിയുടെ പ്രകടനമെന്നാണ് ആരാധകർ പറയുന്നത്.

അന്താരാഷ്ട്ര തലത്തിൽ വരെ അംഗീകരിക്കപ്പെട്ട ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. യുവൻ ശങ്കർ രാജ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേർന്നാണ്.

അതേ സമയം മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് നവ്യ നായർ. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമായത്. പിന്നീട് നന്ദനം, കല്യാണ രാമൻ, കുഞ്ഞിക്കൂനൻ, പാണ്ടിപട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അഭിനയ രംഗത്തിൽ നിന്ന് വർഷങ്ങളായി പിന്മാറി നിൽക്കുന്ന നവ്യ നായർ ഇപ്പോൾ നൃത്ത രംഗത്തിലൂടെ വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.

Advertisement