തിക്കിലും തിരക്കിലും പെട്ട് വീണുപോയ ആരാധകന്റെ ചെരിപ്പ് എടുത്ത് പിന്നാലെ കൊണ്ടു കൊടുത്ത് ദളപതി വിജയ്, കൈയ്യടിച്ച് ആരാധകർ

28

തമിഴകത്തിന്റെ ദളപതി വിജയ് കേരളത്തിലടക്കം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വലിയ തോതിൽ ആരാധകരുള്ള താരമാണ്. തമിഴ് നാട്ടിലെ വലിയ സൂപ്പർതാരം ആണെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും റിയൽ ലൈഫിലെ സിംപ്ലിസിറ്റിയും ഒരുപാട് ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. വിജയുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സംഭവം ഇങ്ങനെ:

Advertisements

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായിരുന്ന എസ്പി ബാലസുബ്രഹ്മണ്യം അടുത്തിടെയാണ് ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിന് ആദരവ് സൂചകമായി ഒരുപാട് സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ എസ്പിബി യുടെ ഗാനങ്ങളും, ചിത്രങ്ങളും, അഭിമുഖങ്ങളും പങ്കുവെക്കുകയുണ്ടായി.

സമൂഹ മാധ്യമങ്ങളിൽ എസ്പിബാലസുബ്രഹ്മണ്യത്തെ കുറിച്ചു ഒന്നും പറയാതെ നേരിട്ട് സംസ്‌കാരത്തിന് എത്തുകയായിരുന്നു ദളപതിി വിജയ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സിനിമ താരങ്ങൾക്കും അദ്ദേഹത്തിന്റെ ആരാധകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

എസ്പിബിയെ അവസാനമായി ഒരു നോക്ക് കാണുവാൻ വളരെ സിംപിൾ ലുക്കിൽ വളരെ രഹസ്യമായി വിജയ് വരുകയായിരുന്നു. വിജയിയെ തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങൾ അദ്ദേഹത്തെ വളയുകയായിരുന്നു. പോലീസ് പ്രൊട്ടക്ഷനോട് കൂടി നടന്നു വന്ന വിജയ് ഒരു ആരാധകന്റെ ചെരുപ്പ് വീണു കിടക്കുന്നത് കാണാൻ ഇടയായി.

വളരെ തിക്കും തിരക്കും നിറഞ്ഞ ആ സമയത്ത് പോലും വിജയ് തന്റെ ആരാധകന്റെ ചെരുപ്പ് കൈകൊണ്ട് എടുക്കുകയും ഉടമസ്ഥതന് കൈമാറുകയും ചെയ്യുകയായിരുന്നു. വിജയുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടുകയായിരുന്നു. വിജയുടെ ചിത്രങ്ങളും, വിഡിയോയും ഇതിനോടകം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.

അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റർ എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റർ ലോക്ക്ഡൗൺ കാരണം നീട്ടി വെക്കുകയായിരുന്നു.

Advertisement