Home Entertainment

സിഐഡി മൂസ വീണ്ടും വരുന്നു: ആരാധകരെ ആവേശത്തിലാഴ്ത്തി ദിലീപിന്റെ പ്രഖ്യാപനം

103

2003ൽ ഹിറ്റ് മേക്കർ ജോണി ആന്റണി ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിഐഡി മൂസ എന്ന സിനമലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന വേളയിൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപും കൂട്ടരും. ലോക ആനിമേഷൻ ദിനത്തിലാണ് ഈ പ്രഖ്യാപനം.

Advertisements

ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.

ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ്, ആശിഷ് വിദ്യാർഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് പിറന്നാളാഘോഷിച്ചത്. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവും വരുന്നത്. ദിലീപിന്റെ ഇത്തവണത്തെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അതിനിടയിലാണ് സർപ്രൈസ് പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. 17 വർഷത്തിന് അവൻ വരികയാണ്, ഇത്തവണത്തെ വരവ് വ്യത്യസ്തമാണെന്നുമുള്ള സൂചനയും ദിലീപ് നൽകിയിട്ടുണ്ട്.

Advertisement