ഗോപിസുന്ദറിന് ഒപ്പം ഗ്ലാറസായി എത്തിയതിനെ പരിഹസിച്ചവരെ തേച്ചൊട്ടിച്ച് അഭയ ഹിരൺമയി, കൂടുതൽ കിടു ചിത്രങ്ങളുമായി ഗായിക, കണ്ണുതള്ളി ആരാധകർ

54

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്നവ ഓരോന്നും. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയി ആണ് ഗോപി സുന്ദറിന്റെ ജീവിത സഖി. ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലാണ്. ഇരുവരും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്.

Advertisements

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്.
നേരത്തെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറിൽ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

Also Read
കിടിലൻ ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും, ആ ബെഡിനൊരു റസ്റ്റ് കൊടുക്കിൻ മക്കളെയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ സുന്ദരമായ നിമിഷങ്ങൾ ഒക്കെ പങ്കുവെയ്ക്കാറുണ്ട്. അഖിൽ അക്കിനേനിയും പൂജ ഹെഗ്‌ഡെയും അഭിനയിച്ച മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഒരുമിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എന്റെ പവർ ബാങ്ക് എന്ന് കുറിച്ചുകൊണ്ടാണ് ഗോപിസുന്ദർ അഭയയോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

എന്നാൽ ഇതിന് പിന്നാലെ അഭയയുടെ ചിത്രത്തിന് എതിരെ സദാചാര വാദികളുടെ സൈബർ ആക്രണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ. കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അഭയ സദാചാര വാദികൾക്ക് മറുപടി നൽകിയത്.

എന്നെ സ്നേഹിക്കുന്ന എണ്ണിയാൽ ഒതുങ്ങാത്ത ആളുകളോട്, നിങ്ങളുടെ മനോഹരമായ ചിന്തകളും പ്രശംസകളും നൽകി കൊണ്ടേ ഇരിക്കുക, എന്ന ക്യാപ്ഷനോടെയാണ് അഭയ പുത്തൻ ചിത്രങ്ങൾ പങ്കുെച്ചത്. കടും നീല നിറത്തിലുള്ള മിനി പാർട്ടിവെയർ ഡ്രസ്സ് ധരിച്ച് ഗ്ലാമറസായാണ് അഭയ എത്തിയത്.

അഭയ ആദ്യമായി സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത് 2014ൽ ആണ്. നാക്കു പെന്റ നാക്കു ടക്ക എന്ന ചിത്രത്തിലാണ് ആദ്യമായി അഭയ ഗാനമാലപിക്കുന്നത്. പിന്നീട് ദിലീപ് ചിത്രം ടു കണ്ട്രീസിൽ ഗോപി സുന്ദർ ഒരുക്കിയ താനെ താനെ എന്ന ഗാനം ആലപിച്ച് ശ്രദ്ധേയയായി. പിന്നീട് ഗൂഢാലോചന എന്ന ചിത്രത്തിൽ കോഴിക്കോട് ഗാനവും ശ്രദ്ധേയമായി മാറിയിരുന്നു.

അതേ സമയം ഇതിനും മുമ്പും ഇത്തരം വിമർശനങ്ങൾ കൂടിവന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ പറഞ്ഞിരുന്നത്.

Also Read
ചെളി വെള്ളത്തിൽ വീഴുന്നതും വെള്ളത്തിൽ മുങ്ങുന്നതുമെല്ലാം ഓർജിനൽ ആണ്: വീണ ആകാനുള്ള ത്യാഗങ്ങൾ വിവരിച്ച് മൃദുല വിജയ്

തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമർശം പോലും താൻ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരിൽ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ ഹിരൺമയി മുൻപ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയയുടെ പ്രതികരണത്തിന് കിട്ടിയത്.

Advertisement