Home Entertainment Celebrities

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

66

ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് രൺബീർ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും വിവാഹിതരാകുന്നത് കാത്തിരിയ്ക്കുകയാണ് ആരാധകർ. കോവിഡ് രോഗം പടർന്നു പിടിച്ചിരുന്നില്ലെങ്കിൽ ഇരുവരും കഴിഞ്ഞ വർഷം തന്നെ വിവാഹിതരാകേണ്ടതായിരുന്നു.

ALSO READ

Advertisements

ഗോപിസുന്ദറിന് ഒപ്പം ഗ്ലാറസായി എത്തിയതിനെ പരിഹസിച്ചവരെ തേച്ചൊട്ടിച്ച് അഭയ ഹിരൺമയി, കൂടുതൽ കിടു ചിത്രങ്ങളുമായി ഗായിക, കണ്ണുതള്ളി ആരാധകർ

എന്നാൽ ഇന്നിപ്പോൾ ആലിയയുടെയും രൺബീറിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത ആരാധകരും ബോളിവുഡും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതനാകും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിവാഹത്തിന് വേണ്ടി ഡിസംബർ മാസത്തെ തിരക്കുകൾ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്.

ഇറ്റലിയിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്രഹ്മാസ്ത്രയ്ക്ക് ശേഷം സന്ദീപ് റെഡ്ഢി വൻഗയുടെ ആനിമലിലാണ് രൺബീർ അഭിനയിക്കേണ്ടത്.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് 2022 ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് രൺബീറിന്റെ വിവാഹത്തെ തുടർന്നാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആലിയ ഭട്ട് നവംബറിന് ശേഷം പുതിയ വർക്കുകളൊന്നും എടുത്തിട്ടില്ല.

ALSO READ

കിടിലൻ ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും, ആ ബെഡിനൊരു റസ്റ്റ് കൊടുക്കിൻ മക്കളെയെന്ന് ആരാധകർ

ഇതും ഇരുവരുടെയും വിവാഹം തന്നെയാണ് സൂചിപ്പിക്കുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡിലേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

സാവരിയ എന്ന ചിത്രത്തിലൂടെയാണ് രൺബീർ അഭിനയം തുടങ്ങിയത്. ഇന്ന് ബോളിവുഡിലെ മുൻനിര അഭിനേതാക്കളുടെ പട്ടികയിലാണ് ഇരുവരും ഉള്ളത്.

 

Advertisement