എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ

5907

നിരവധി ആരാധകരുള്ള മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി അമല പോൾ. തമിഴ് സംവിധായകൻ എഎൽ വിജയിയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമല പോൾ അൽപമധികം ഗ്ലാമറസ്സായി എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് കരുതുന്നില്ല.

എന്നാൽ 2017 ൽ പുറത്തിറങ്ങിയ തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതുവേ ഉയർന്ന അഭിപ്രായം. അമല പോൾ സാരിയിൽ അല്പമധികം ഗ്ലാമറസ്സായിട്ടാണ് പോസ്റ്റർ എത്തിയത്.

Advertisements

ആ പോസ്റ്റർ വിവാദമായതിനെ കുറിച്ചും തിരുട്ടുപയലെ ടു എന്ന ചിത്രത്തെ കുറിച്ചും അന്ന് 2017 ൽ തന്നെ ഒരു അഭിമുഖത്തിൽ അമല പോൾ സംസാരിച്ചത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Also Read
ഹോട്ടല്‍ തൊഴിലാളി, ബ്രോക്കര്‍, കുപ്പിവെള്ള കച്ചവടം! ഋഷഭ് ഷെട്ടി താണ്ടിയത് കനല്‍ വഴികള്‍: ഒടുവില്‍ കോടീശ്വരനാക്കി മാറ്റി കന്നഡ സിനിമാലോകം!

സുസി ഗണേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി സിംഹയാണ് അമല പോളിന്റെ നായകനായി എത്തിയത്. പ്രസന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥ തിരിഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല എന്നായിരുന്നു അമല പോൾ പറഞ്ഞത്.

കാരണം, ഒരു അഭിനേത്രി എന്ന നിലയിൽ പൂർണമായും തനിക്ക് സംതൃപ്തി നൽകുന്ന കഥയും കഥാപാത്രവും ആണെന്നായിരുന്നു നടിയുടെ അഭിപ്രായം ചെയ്യാത്തൊരു വേഷത്തിൽ നമ്മളെ കാണുമ്പോൾ അംഗീകരിക്കാൻ ആദ്യം പ്രേക്ഷകർക്കൊരു മടിയുണ്ടാവും.

തന്റെ കംഫർട്ട്‌സോൺ അല്ല എന്ന് ചിന്തിച്ച് പിന്മാറുന്നതും ഒരു നല്ല അഭിനേത്രിക്ക് യോജിച്ചതല്ല. അത്രമാത്രമേ ഞാൻ ചെയ്തുള്ളൂ. സത്യത്തിൽ എന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല. ചില കാര്യത്തിൽ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമുണ്ടാവും.

നമ്മൾ 2017 ൽ എത്തി. എന്തായാലും എന്റെ പൊക്കിൾ സെൻസേഷണൽ ആയല്ലോ എന്നായിരുന്നു അമല പറഞ്ഞത്പ്ര ണയ രംഗങ്ങൾ ചെയ്യുന്ന കാര്യത്തിൽ പോയ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് നല്ല പുരോഗമനമുണ്ട്. ആത്മവിശ്വാസമുള്ള, ബോൾഡ് ആയ സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിയ്ക്കുന്നത്.

എന്റെ സഹതാരങ്ങളായ ബോബി സിംഹയിൽ നിന്നും പ്രസന്നയിൽ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് ഞങ്ങൾ രംഗങ്ങൾ പൂർത്തിയാക്കിയത്. റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു.

Also Read
വലിയ നടിയും സെലിബ്രിറ്റിയും ആയിട്ടും വേര്‍തിരിവില്ലാതെ നവ്യാ നായര്‍; പാവപ്പെട്ട കുട്ടികള്‍ക്കും ഡാന്‍സ് ക്ലാസെടുത്ത് താരം; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

പിന്നെ ഞാൻ മുൻകൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തിൽ യഥാർത്ഥ ജീവിതത്തിൽ ആയാലും ഞാൻ ഒരുപാട് പുരോഗമിച്ചിട്ടുണ്ട് എന്ന് അമല പറഞ്ഞിരുന്നു. അതേ സമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മലയാളം ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ആണ് ഇപ്പോൾ അമല പോൾ അഭിനയിക്കുന്നത്. ബ്ലസ്സിയുടെ പൃഥിരാജ് ചിത്രം ആടുജീവിതത്തിലും അമല പോൾ ആണ് നായികയായി എത്തുന്നത്.

Advertisement