റിമി ടോമിയെ കൊണ്ട് എന്നെ കെട്ടിക്കാൻ അപ്പച്ചന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ, കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തലിൽ ഞെട്ടി റിമി ടോമി

11577

സൂപ്പർഹിറ്റ് സിനിമകളുടെ അമരക്കാരൻ ലാൽജോസ് മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായി ഒരുക്കിയ സൂപ്പർഹിറ്റായ മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന സൂപ്പർ ഗായികയാണ് റിമി ടോമി. ഇപ്പോൾ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി.

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ റിമി ടോമി ആലപിച്ച് കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിന് ആനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്.

Advertisements

പാട്ടിനു പുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ടോമി. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും റിമി ടോമി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.

Also Read
ഹോട്ടല്‍ തൊഴിലാളി, ബ്രോക്കര്‍, കുപ്പിവെള്ള കച്ചവടം! ഋഷഭ് ഷെട്ടി താണ്ടിയത് കനല്‍ വഴികള്‍: ഒടുവില്‍ കോടീശ്വരനാക്കി മാറ്റി കന്നഡ സിനിമാലോകം!

ലോക്ക് ഡൗൺ കാലത്താണ് റിമി ടോമി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്.

അതേ സമയം ചോക്ലേറ്റ് ഹിറോ ആയി എത്തി ആരാധികമാരുടെ മനസ്സിലിടം നേടിയ താരമാണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഇമേജിൽ നിന്നും മാറി ഇപ്പോൽ ക്യാരക്ടർ വേഷങങ്ങളിൽ തിളങ്ങുന്ന ചാക്കോച്ചൻ ഇന്നും യുവത്വത്തിന്റെ പ്രതീകമാണ്.

അതേ സമയം റിമി ടോമിയുമായി ബന്ധപ്പെട്ട് മുമ്പ് ഒരിക്കൽ തന്റെ വവീട്ടുകാർക്ക് ഉണ്ടായിരുന്ന ഒരാഗ്രഹത്തെ കുറിച്ച് ചാക്കോച്ചൻ തുറന്നു പറഞ്ഞതാണ് ഇപ്പേൾ വീണ്ടും വൈറലായി മാറുന്നത്. റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാൻ തന്റെ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് ചാക്കോച്ചന്റെ വെളിപ്പെടുത്തൽ.

മുമ്പ നടന്ന ഒരു ഏഷ്യാനെറ്റ് കോമഡി അവാർഡിന്റെ താരനിശയിലാണ് ചാക്കോച്ചൻ റിമി ടോമിക്ക് മുന്നിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ താൻ കോളേജ് കാലഘട്ടം മുതൽ ചാക്കോച്ചന്റെ കടുത്ത ആരാധിക ആയിരുന്നു എന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ ഒന്നു പാലാ വരെ വന്നൂടായിരുന്നോ എന്നുമാണ് റിമി ടോമി തിരിച്ചു ചോദിച്ചത്.

പിന്നീട് തമാശകളുമായി ഇരുവരും ചേർന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. ഈ പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അന്ന് വൈറലായിരുന്നു. അതേ സമയം അടുത്തിടെ ആയി വലിയ രീതിയിൽ ഉള്ള മേക്കോവർ ആണ് റിമി ടോമി നടത്തിയിരിക്കുന്നത്.

Also Read
കുറച്ച് ഓവറാണെന്ന് എനിക്കറിയാം, ആണെങ്കില്‍ത്തന്നെ എനിക്കൊന്നുമില്ല; ബിജു മേനോന്‍ പലപ്പോഴും കളിയാക്കുമെന്നും സംയുക്ത വര്‍മ്മ

തന്റെ മേക്കോവറിന് പിന്നിലുള്ള കാരണവും റിമി ടോമി തുറന്നു പറഞ്ഞിരുന്നു. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഒക്കെ ധരിക്കുവാൻ വേണ്ടിയാണ് താൻ ഇത്രയും മേക്കോവർ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നാണ് താരം പറയുന്നത്.
ശരീരത്തിന്റെ ഭാരം കുറയുമ്പോൾ നമുക്ക് തന്നെ നമ്മളിൽ ഒരു വ്യത്യാസം തോന്നുമെന്ന് റിമി പറയുന്നു. തനിക്കു സാരി വലിയ ഇഷ്ടമുള്ള വസ്ത്രമാണ്.

എന്നാൽ മനസ്സും വയറും നിറച്ച് ഭക്ഷണം കഴിച്ചിട്ട് സാരി ഉടുക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല എന്നുമാണ് റിമി ടോമി പറയുന്നത്. ഈ മേക്ക് ഓവേറിന് മുൻപ് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുമ്പോൾ സാരി ഉടുക്കുമായിരുന്നു. അപ്പോൾ എല്ലാം വയർ ഒതുങ്ങി നില്ക്കാൻ വേണ്ടി ബെൽറ്റ് ഉപയോഗിക്കും ആയിരുന്നു.

ഇങ്ങനെ പോയാൽ ശരി ആവില്ല എന്നും തന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലാം ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നിയപ്പോഴാണ് ഫിറ്റ്‌നസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയത്. ഇപ്പോൾ താൻ ബെൽറ്റ് ഒന്നുമില്ലാതെ തന്നെ വളരെ മനോഹരമായി സാരി ഉടുക്കാൻ കഴിയുന്നുണ്ടെന്ന് റിമി ടോമി പറഞ്ഞത്. എന്നാൽ റിമിയുടെ ആരോഗ്യത്തിനു വലിയ വിമർശനങ്ങൾ താരം കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇതിന് പിന്നിൽ കൃത്യമായ വർക്ക് ഔട്ട് തന്നെയാണ് എന്ന് റിമി പറഞ്ഞിരുന്നു. മുപ്പത് ശതമാനം ആണ് വർക്കൗട്ട് താൻചെയ്യാറുണ്ടെന്ന് റിമി ടോമി പറഞ്ഞു. ബാക്കി എഴുപത് ശതമാനം താൻ ഭക്ഷണ ക്രമീകരണം നടത്താറുണ്ടെന്നും റിമി പറഞ്ഞു. മുൻപ് കഴിച്ചിരുന്നതിനേ കാൾ ഇപ്പോൾ വളരെ ചുരുക്കമാണ് ഭക്ഷണം.

Also Read
ദിലീപേട്ടന്‍ അങ്ങനെയൊന്നും ചെയ്യില്ല; അദ്ദേഹത്തിനും ഒരു മോളില്ലേ, ഷംന നീ ശപിക്കരുതെന്ന് ദിലീപേട്ടന്‍ പറഞ്ഞെന്നും ഷംന കാസിം

ഇപ്പോൾ രാവിലെ ഒരു ന്യൂട്രിഷണൽ ഷേക്ക് ആണ് കഴിക്കാറുള്ളത്. ചിക്കൻ പോലുള്ള ഭക്ഷണം എല്ലാം അധികം കഴിക്കാറില്ലെന്നും വല്ലപ്പോഴും മാത്രമാണ് ചോറ് കഴിക്കുന്നത് എന്നും റിമി ടോമി പറഞ്ഞു. ഇതിനൊക്കെ പുറമെ മൂന്ന് ലിറ്റർ വെള്ളമാണ് താൻ ദിവസേന കുടിക്കുന്നത് എന്നും റിമി ടോമി പറയുന്നു.

Advertisement