സ്വന്തം സുജാതയ്ക്ക് ആൺകുഞ്ഞ് പിറന്നു, ചന്ദ്രാ ലക്ഷ്മൺ പ്രസവിച്ച സന്തോഷ വാർത്ത അറിയിച്ച് ടോഷ് ക്രിസ്റ്റി, ആഹ്ലാദത്തിൽ ആരാധകർ, ആശംസകളും

184

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് ചന്ദ്രാ ലക്ഷ്മൺ. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന നടി ഇടയ്ക്ക് ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ സൂര്യ ടിവിയെ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ നടു ശക്തമായ തിരിച്ചു വരവും നടത്തിയിരുന്നു.

സ്വന്തം സുജാതിയൽ ഒപ്പം അഭിനയിട്ട നടൻ ടോഷ് ക്രിസ്റ്റിയെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. ഇപ്പോഴിതാ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിക്കും കുഞ്ഞു ജനിച്ച സന്തോഷ വാർത്തായാണ് പുറത്തു വരുന്നത്. ആൺകുഞ്ഞ് ആണ് ഇരുവർക്കു പിറന്നിരിക്കുന്നത്.

Advertisements

ടോഷ് ക്രിസ്റ്റിയാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ടോഷ് ഈ സന്തോഷം അറിയിച്ചത്. ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്.

Also Read
ഒരുകാലത്ത് തിളങ്ങി നിന്ന നടന്‍, വിവാഹം 14ാമത്തെ വയസ്സില്‍, നടന്‍ സോമന്റെ കുടുംബത്തിന്റെ ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

നേരത്തെ ഭാര്യ ചന്ദ്ര ലക്ഷ്മണിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം ടോഷ് ക്രിസ്റ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അച്ഛനും അമ്മയും ആകണം ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നേരത്തെ ടോഷ് ക്രിസ്റ്റി കുറിച്ചത്.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിൽ ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയും ആയിരുന്നു. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവർ ആയതിനാൽ രണ്ടു രീതിയിലും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ വിവാഹവും അതിനു ശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

Also Read
കാവ്യ എന്റെ സുഹൃത്തായിരുന്നു, പിന്നീട് വിട്ടുകളയാന്‍ തോന്നിയില്ല, മഞ്ജു പരാതി പറയാറുണ്ടെങ്കിലും സമാധാനിപ്പിച്ച് കൂടെ നിര്‍ത്തി, ദിലീപ് പറയുന്നത് കേട്ടോ

സ്വന്തം സുജാത സീരിയലിൽ ഒമ്പതര മാസത്തിലും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ഫൈറ്റ് സീനും ഹെവി റിസ്‌ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. കഴിഞ്ഞരണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാഗമാണ് ചന്ദ്ര ലക്ഷ്മൺ.

പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരുന്നു.ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്ര ലക്ഷ്മണും ഞെട്ടിപ്പോയിരുന്നു.

Advertisement