അവനുമായി ഞാൻ പ്രണയത്തിൽ ആണ്. പ്രിയപ്പെട്ട എന്റെ ആ കൂട്ടുകാരൻ തന്നെയാണ് എന്റെ കാമുകൻ, ഒടുവിൽ പ്രണയമ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

775

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ കൃഷ്ണ കുമാർ. സിനിമാ സീരിയൽ അഭിനയത്തോട് ഒപ്പം രാഷ്ട്രീയത്തിലും സജീവമാണ് അദ്ദേഹം. ബിജെപിയുടെ പ്രമുഖ നേതാവു കൂടിയായ കൃഷ്ണ കുമാറിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ്.

സോഷ്യൽ മീഡിയകളിലൂം ഏറെ സജീവമായ താര കുടുംബമാണ് നടന്റേത്. ഭാര്യയും നായികാ നടിയായ അഹാന ഉൾപ്പടെയുള്ള നാല് പെൺമക്കളും നടനും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽക്കുകയാണ്. ഇടയ്ക്ക് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു.

Advertisements

കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതേ സമയം കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഇൻസ്റ്റഗ്രാമിലൂടെയും നൃത്ത വീഡിയോകളിലൂടെയും നിരവധി ആരാധകരാണ് ദിയക്ക് ഉള്ളത്.

Also Read
ചില അപ്സ് ആന്റ് ഡൗൺസ് ഒക്കെ വേണ്ടേ, നമ്മുടെ സിനിമകൾ ഇടയ്ക്ക് മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം, മോഹൻലാലിന്റെ വാക്കുകൾ വൈറൽ

ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.ഇപ്പോഴിതാ, തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. ദിയ ആദ്യമായാണ് തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ മനോഹര വീഡിയോക്ക് ഒപ്പമാണ് ദിയ പ്രണയം പരസ്യമാക്കിയത്. അതെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ് എന്നായിരുന്നു ദിയ കുറിച്ചത്.

അതേ സമയം നേരത്തെ ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങൾ പ്രണയത്തിലാണ്. എന്റെ അടുത്ത സുഹൃത്ത് ഇപ്പോൾ എന്റെ കാമുകിയാണ് എന്ന് വൈഷ്ണവും കുറിച്ചിട്ടുണ്ട്.

Also Read
വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ …

Advertisement