മ രി ക്കു ന്ന തിന് തൊട്ടുമുൻപ് നടൻ ജയൻ കുഞ്ചനെ ഏൽപ്പിച്ച പെട്ടിയിൽ ഉണ്ടായിരുന്നത് ഇത്? പിന്നീട് ഉണ്ടായ ഞെട്ടിക്കുന്ന പ്രശ്നങ്ങളെകുറിച്ച് കുഞ്ചൻ

17330

അനേകം വർഷങ്ങളായി മലയാല സിനിമയിൽ ഹാസ്യതാരമായി നിറഞ്ഞു നിന്നിരുന്ന നടനാണ് കുഞ്ചൻ. 57 വർഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന കുഞ്ചൻ ദാഹം എന്ന സിനിമയിലൂടെ 1965 ൽ ആണ് അഭിനയരംഗത്ത് എത്തുന്നത്.
ജയൻ നസീർ തുടങ്ങിയ സൂപീപർതാരങ്ങളുടെ കാലം മുതൽ സിനിമയിൽ ഉള്ള താരം ഇപ്പോഴും സജീവമാണ്.

മലയാള സിനിമയിൽ ഹാസ്യനടന്മാരിൽ പ്രമുഖനായ കുഞ്ചൻ ഇപ്പോൾ ശക്തമായ ക്യാരക്ടർ വേഷങ്ങളിലും എത്താറുണ്ട്. മലയാളത്തിൽ 600 ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള ഇദ്ദേഹം പഴയ കാലത്തെ പല പ്രമുഖ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.

Advertisements

മലയാളത്തിന്റെ അതുല്യ നടൻ ജയനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചൻ. ജയൻ മ രി ക്കു ന്നതിന് തൊട്ട് മുമ്പ് തന്റെ വീട്ടിൽ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ചും കുഞ്ചൻ മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയത് ഏറെ വൈറൽ ആയി മാറിയിരുന്നു.

Also Read
പ്രഭാസ് കടക്കാരനാകുന്നു, സ്വത്തുക്കൾ പണയം വെച്ച് ലോൺ എടുത്ത് താരം

ഒരു പ്രമുഖ മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഞാൻ സിനിമയ്ക്ക് അകത്ത് നിന്ന് പരിചയപെട്ടൊരു വ്യക്തിയാണ് ജയൻ. എന്നോട് വളരെ സ്‌നേഹപൂർവ്വമായാണ് പെരുമാറിയത്. ഞങ്ങൾ ഒരുപാട് പടങ്ങളിൽ അഭിനയിച്ചു.

അദ്ദേഹത്തിന്റെ മ ര ണം ആണ് എനിക്ക് ഏറ്റവും വലിയ ഷോക്ക് ആയത്. കോളിളക്കം എന്ന പടത്തിൽ ഞാനും ഉണ്ട്. അദ്ദേഹം എന്റെ വീട്ടിൽ ഒരു പെട്ടി വെച്ചിട്ടാണ് പോയത്. ഡ്രസൊക്കെ വെച്ചിട്ടാണ് പോയത്. അത് വലിയ വിവാദമായി.

അദ്ദേഹം മ രി ച്ച തി ന് ശേഷം ഈ പെട്ടിയ്ക്കകത്ത് എട്ട് പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ അനിയൻ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി. പക്ഷേ അന്നൊന്നും ഇങ്ങനെ എട്ട് പത്ത് ലക്ഷം രൂപ കിട്ടാനുള്ള മാർഗം പോലുമില്ല. അന്ന് മാൽക്ക എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു.

അതിന്റെ മുമ്പിൽ വെച്ച് പെട്ടിയൊക്കെ തുറന്നപ്പോൾ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളൊക്കെയാണ് പെട്ടിയിലുണ്ടായിരുന്നത്. ഞാൻ രണ്ട് ദിവസം കഴിഞ്ഞ ശേഷമേ വരികയുള്ളൂ. ഞാൻ മുണ്ടക്കയം പോകുകയാണ്, കുഞ്ചന്റെ വീട്ടിൽ ഇരിക്കട്ടെ ഞാൻ പോകുമ്പോൾ എടുത്തോളാമെന്ന് പറഞ്ഞാണ് അദ്ദേഹം ഈ പെട്ടി എന്റെ വീട്ടിൽ വെച്ചത് എന്നും കുഞ്ചൻ വെളിപ്പെടുത്തിയിരുന്നു.

Also Read
അവര്‍ക്ക് ഞാനൊരു അന്യഗ്രഹ ജീവിയെ പോലെ ആയിരുന്നു, ആദ്യമൊക്കെ സ്‌നേഹത്തിന് വേണ്ടി അപേക്ഷിച്ചു, ഇപ്പോഴാണ് തിരിച്ചറിവുണ്ടായത്, സീമ വിനീത് പറയുന്നു

Advertisement