അവര്‍ക്ക് ഞാനൊരു അന്യഗ്രഹ ജീവിയെ പോലെ ആയിരുന്നു, ആദ്യമൊക്കെ സ്‌നേഹത്തിന് വേണ്ടി അപേക്ഷിച്ചു, ഇപ്പോഴാണ് തിരിച്ചറിവുണ്ടായത്, സീമ വിനീത് പറയുന്നു

333

ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

അതേ സമയം ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.

Advertisements

പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇന്‍ബോക്സിലും പല ഞരമ്പന്‍മാരും എത്താറുണ്ട്. അവര്‍ക്കെല്ലാം തക്ക മറുപടിയും താരം നല്‍കാറുണ്ട്. നെഗറ്റീവ് കമന്റിടുന്നവരുടെ വാ അടപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു സീമയുടെ മറുപടി.

Also Read: ബിജുവേട്ടനെ പോലെയല്ല സുരേഷേട്ടന്‍, ശരിക്കും അതുപോലെ ഒരു ഭര്‍ത്താവുണ്ടെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്, മനസ്സ് തുറന്ന് സംയുക്ത വര്‍മ്മ

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് സീമ. ഇപ്പോഴിതാ സീമ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ന് താന്‍ തന്റെ വേദനകള്‍ക്കാണ് വില കൊടുക്കുന്നതെന്നും ആദ്യം അങ്ങനെയായിരുന്നില്ലെന്നും സീമ കുറിപ്പില്‍ പറയുന്നു.

ജീവിതത്തില്‍ ഇന്നുവരെ താന്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും അവര്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്നും താന്‍ അച്ഛമ്മയ്ക്കും അപ്പൂപ്പനുമൊപ്പമാണ് വളര്‍ന്നതെന്നും അവരാണ് തനിക്ക് സ്‌നേഹം തന്നതെന്നും അതുകൊണ്ട് തന്റെ വീടിന്റെ പേര് അമ്മൂമ്മയുടെ പേരായ ശാരദ എന്നാണ് നല്‍കിയെതെന്നും സീമ പറയുന്നു.

Also Read: ബ്രോക്കര്‍ വഴി വന്ന കല്യാണാലോചന, ആ കാരണം കൊണ്ടാണ് സ്വീകരിച്ചത്, ഇന്ന് നവ്യയുടെ സ്വഭാവം ഇങ്ങനെ, നവ്യ നായരെ കുറിച്ച് അമ്മായിയമ്മ പറയുന്നത് കേട്ടോ

തന്റെ ഐഡന്റിന്റി വെളിപ്പെടുത്തിയ അന്നുമുതല്‍ വീട്ടില്‍ താനൊരു അനഗ്രഹ ജീവിയെ പോലെയാണ് കഴിയുന്നതെന്നും സഹിക്കാതായപ്പോഴാണ് വീടുവിട്ടിറങ്ങിയതെന്നും സീമ പറയുന്നു. ആരുടെ മുന്നിലും സ്‌നേഹത്തിനും പരിഗണനയ്ക്കുവേണ്ടിയും ഇന്ന് അപേക്ഷിക്കാറില്ലെന്നും തന്നെ തനിക്ക് മാത്രമേ നന്നായി അറിയൂള്ളൂവെന്നും സീമ കൂട്ടിച്ചേര്‍ത്തു.

Advertisement